മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്
കൊച്ചി: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ക മാധ്യമപ്രവർത്തകയ്ക്ക് എതിരെ ഗൂഢാലോചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ ആണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
താൻ എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ തന്റെ പേര് വന്നതിന് പിന്നിൽ മാധ്യമപ്രവർത്തകർ അടക്കം നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്.

മഹാരാജാസ് കോളേജിലെ പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി വിഭാഗം മേഥാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ. അഖിലയെ അഞ്ചാം പ്രതിയായാണ് ചേർത്തിരിക്കുന്നത്.
ആർഷോയെ അപകീർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി എന്നാണ് എഫ്ഐആറിൽ പറയുന്നത്. മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വ്യാജരേഖ ചമയ്ക്കലും ഗൂഢാലോനയും അടക്കം ജാമ്യമില്ലാത്ത കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗൂഢാലോചന ഉണ്ടെന്ന ആർഷോയുടെ പരാതി മഹാരാജാസ് കോളേജ് ഗവേണിംഗ് കൗൺസിൽ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ആർഷോയുടെ പരാതിയിൽ കേസെടുക്കുകയായിരുന്നു.ഇപ്പോൾ പ്രചരിക്കുന്ന മാർക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാർത്ഥികളുടെ റെഗുലർ പരീക്ഷയുടേതാണെന്നും താൻ ആ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആർഷോ പറഞ്ഞിരുന്നു.
മഹാരാജാസ് കോളേജിലെ രണ്ടാം വർഷ പി ജി ആർക്കിയോളജി വിദ്യാർത്ഥിയാണ് ആർഷോ. ആർഷോ മൂന്നാംം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ മാർച്ചിൽ പരീക്ഷ ഫലം വന്നപ്പോൾ ആർഷോ വിജയിച്ചുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം
മഹാരാജാസ് കോളജിനുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്യാംപസിനകത്തെ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നും ആർഷോ പറഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications