കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ജെ പി അക്കൗണ്ട് തുറക്കുമോ ,പ്രചരണം കൊഴുപ്പിക്കാന്‍ മോദിയും സംഘവുമെത്തുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തുന്നു.വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പു റാലികളില്‍ മോദിയും മന്ത്രിമാരും പങ്കെടുക്കും.

മോദി മെയ് ആറു മുതല്‍ 12 വരെ സംസ്ഥാനത്തെ അഞ്ച് തിരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണ് സൂചന.മെയ് ആറിനു പാലക്കാടും ,മെയ് എട്ടിനു തിരുവനന്തപുരത്തും റാലിയില്‍ പങ്കെടുക്കും.കാസര്‍ക്കോട്,ആലപ്പുഴ,എറണാകുളം എന്നിവിടങ്ങളില്‍ 11 അല്ലെങ്കില്‍ 12 നു പങ്കെടുക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുളളത്.

modi

തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായും കേരളത്തിലെത്തുന്നുണ്ട്.മെയ് 1 മുതല്‍ 14 വരെ അദ്ദേഹം കേരളത്തില്‍ ക്യാമ്പ് ചെയ്യും . ആഭ്യന്തര മന്ത്രി രാജനാഥ് സിങ്,നഗര വികസനമന്ത്രി വെങ്കയ്യ നായിഡു,മാനവവിഭവ ശേഷി വകുപ്പ മന്ത്രി സ്മൃതി ഇറാനി ,നിയമമന്ത്രി സദാനന്ദ ഗൗഡ എന്നിവരുള്‍പ്പെടെ 10 കേന്ദ്രമന്ത്രിമാരാണ് കേരളത്തിലെത്തുന്നത്‌

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 97 എണ്ണത്തിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഭാരത് ധര്‍മ്മ ജനസേനയുമായി (ബിഡിജെഎസ്) സഖ്യമുണ്ടാക്കിയിരിക്കുകയാണ് പാര്‍ട്ടി. ബിഡിജെസ് 37 സീറ്റുകളിലാണ് മത്സരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍,ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ മത്സര രംഗത്തുളളതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

English summary
Prime Minister Narendra Modi will address five election rallies early next month for the May 16 assembly elections in Kerala, where the BJP is trying hard to open its account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X