• search

മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രധാനമന്ത്രിയുടെ പ്രത്യേകം കത്ത്.. കത്തിലെ ഉള്ളടക്കം ഇങ്ങനെ

 • By Aami Madhu
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   മോഹൻലാലിനു മോദിയുടെ കത്ത് | Oneindia Malayalam

   നടന്‍ മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍ എത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയാണ് വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ടെന്ന് ആര്‍എസ്എസ് നേതൃത്വം പറഞ്ഞതായി ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെരാള്‍ഡും വാര്‍ത്ത നല്‍കി.

   200 കിലോ വലിപ്പമുള്ള അരാപൈമ മുതല്‍ 137 കിലോ തൂക്കമുള്ള അലിഗേറ്റവര്‍ വരെ! പുഴ മീനുകള്‍ക്ക് ഭീഷണി

   ഇതോടെ മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ പിന്നീട് വിവാദങ്ങള്‍ മോഹന്‍ലാല്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയതോടെ വിവാദങ്ങള്‍ തത്കാലം അടങ്ങി. എന്നാല്‍ ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിന് കത്തയച്ചിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ

   കൂടിക്കാഴ്ച

   കൂടിക്കാഴ്ച

   ജന്‍മാഷ്ടമി ദിനത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിലെത്തി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ചും മോദിയുമൊത്തുള്ള ചിത്രവും മോഹന്‍ലാല്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

   ചൂടുപിടിച്ചു

   ചൂടുപിടിച്ചു

   15 മിനിറ്റ് നീണ്ട് നിന്ന് ചര്‍ച്ചയില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷനുമായുള്ള കാര്യങ്ങളാണ് ചര്‍ച്ചയായതെന്നും താരം വ്യക്തമാക്കി.15 മിനിറ്റ് നീണ്ട് നിന്ന് ചര്‍ച്ചയില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷനുമായുള്ള കാര്യങ്ങളാണ് ചര്‍ച്ചയായതെന്നും താരം വ്യക്തമാക്കി.വിശ്വാശാന്തി ഫൊണ്ടേഷന്‍റെ കീഴില്‍ ഒരു കാന്‍സര്‍ സെന്‍റര്‍ തുടങ്ങാന്‍ പോകുന്നുണ്ടെന്നും അതിന് മോദി എല്ലാവിദ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

    പുറത്തുവിട്ടു

   പുറത്തുവിട്ടു

   ഇതോടെയാണ് മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ക്ക് ചൂട് പിടിച്ചത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെരാള്‍ഡ് ആയിരുന്നു വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തു. നേരത്തേ തന്നെ സംഘപരിവാര്‍ നിലപാട് പുലര്‍ത്തിയ താരം ഒടുവില്‍ ബിജെപി കാമ്പില്‍ എത്തി എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പരന്നത്.

   ബിജെപി ടിക്കറ്റില്‍

   ബിജെപി ടിക്കറ്റില്‍

   ബിജെപി ടിക്കറ്റില്‍ ശശി തരൂരിനെതിരായി തിരുവനന്തപുരത്ത് നിന്ന് ലാല്‍ മത്സരിക്കുമെന്ന് ആര്‍എസ്എസ് നേതാവ് വെളിപ്പെടുത്തിയെന്നായിരുന്നു ഡെക്കാന്‍ ഹെരാള്‍ഡ് വാര്‍ത്ത. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാധ്യമത്തോട് നേതാവ് വ്യക്തമാക്കി.

   മോദിയും

   മോദിയും

   ഈ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പേഴേക്കും ലാലിനെ പുകഴ്ത്തി പ്രധാനമന്ത്രിയും രംഗത്തെത്തി. മോഹന്‍ലാല്‍ എന്ന വ്യക്തിയേയും അദ്ദേഹത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധതയേയും പുകഴ്ത്തി മോദി ട്വീറ്റ് ഇട്ടു. അദ്ദേഹത്തിന്റെ വിനയം അത്ഭുതകരമാണെന്നും സാമൂഹ്യ സേവനങ്ങള്‍ അഭിനന്ദനാര്‍ഹവും മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്നതാണെന്നുമായിരുന്നു ട്വീറ്റ്.

    തള്ളി

   തള്ളി

   എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ താരം തന്നെ തളളി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മോദി മോഹന്‍ലാലിന് വീണ്ടും കത്തയച്ചത്. പക്ഷേ ഇത്തവണ രാഷ്ട്രീയമായിരുന്നില്ല കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഗാന്ധി ജയന്ത്രി ദിനത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളിയാകണമെന്നാണ് കത്തിലെ ആവശ്യം.

    നിരവധി പേര്‍ക്ക്

   നിരവധി പേര്‍ക്ക്

   കേരളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി, പാര്‍വ്വതി, ദിലീഷ് പോത്തന്‍, റിമ കല്ലിങ്കല്‍, ദുല്‍ഖര്‍ സല്‍മാന്‍, വിദ്യാബാലന്‍, സൗബിന്‍ താഹിര്‍, അനു സിതാര, തുടങ്ങിയ നൂറോളം താരങ്ങള്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്.

   വിപുലമായ പദ്ധതി

   വിപുലമായ പദ്ധതി

   മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികവും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം ജന്‍മവാര്‍ഷികവും വിപുലമായി ആഘോഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.

    ശുചീകരണം

   ശുചീകരണം

   വീടുകളുടേയും സ്ഥാപനങ്ങളുടേയും പരിസരം ശുചീകരിക്കണമെന്നും സ്വച്ഛ് ഭാരത് മികച്ച രീതിയില്‍ നടപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സ്വച്ഛ് ഭാരത് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

    തുടക്കം

   തുടക്കം

   നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിന് 2014 ലാണ് തുടക്കം കുറിച്ചത്. തലസ്ഥാന നഗരമായ ദില്ലിയിലെ വാത്മികി ബസ്തിയില്‍ സ്വയം ചൂലെടുത്ത് വൃത്തിയാക്കിയാണ് മോദി സ്വച്ഛ് ഭാരതിനായി ആഹ്വാനം ചെയ്തത്.

   ശുചീകരിച്ചു

   ശുചീകരിച്ചു

   പദ്ധതിയില്‍ നാലരലക്ഷത്തിലധികം ഗ്രാമങ്ങളിലും 430 ജില്ലകളിലും 2800 നഗരങ്ങളിലും പൊതു ഇടങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഒഴിവാക്കാനായതായി പ്രധാനമന്ത്രി വ്യക്തമാക്കി.

   നേരത്തേയും

   നേരത്തേയും

   നേരത്തേയും പ്രധാനമന്ത്രി ശുചീകരണ യജ്ഞത്തിന് സിനിമാ താരങ്ങളുടേയും കായിക താരങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിച്ച് കത്ത് അയച്ചിരുന്നു. കഴിഞ്ഞവര്‍ഷവും മമ്മൂട്ടിക്ക് കത്ത് ലഭിച്ചിരുന്നു. മോദിയുടെ കത്തിന് മറുപടിയുമായി മമ്മൂട്ടിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

   2019 ലും ബിജെപി തന്നെ! ഞെട്ടിച്ച് സര്‍വ്വേ ഫലം.. 300 സീറ്റുകള്‍നേടും

   കര്‍ണാടകത്തില്‍ ബിജെപിയുടെ ഒരു അടവും ഏല്‍ക്കില്ല! ആരും കൂറുമാറുന്നില്ല! അഞ്ച് വര്‍ഷവും ഭരണം തുടരും!

   English summary
   pm modi writes to celebrities including mammootty and mohan lal

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more