Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആര്..? അവകാശവാദവുമായി മുനീറും സലാമും... പതിവ് തെറ്റിച്ച് തെരഞ്ഞെടുപ്പ്?

കൂടുതല്‍ പിന്തുണ തങ്ങള്‍ക്കുണ്ട് എന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്. നാളെ മുസ്ലീം സംസ്ഥാന കൗണ്‍സില്‍ യോഗം തുടങ്ങാനിരിക്കെയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്‌

MK MUNEER

മലപ്പുറം: മുസ്ലിം ലീഗില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി തര്‍ക്കം രൂക്ഷമാകുന്നു. പി എം എ സലാമും എം കെ മുനീറും തങ്ങള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉണ്ട് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതോടെ നാളെ നടക്കാനിരിക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിക്കും എന്നാണ് സൂചന. കൂടുതല്‍ ജില്ലാ കമ്മറ്റികളുടെ പിന്തുണ തങ്ങള്‍ക്കാണ് എന്ന് പി എം എ സലാം പക്ഷവും എം കെ മുനീര്‍ പക്ഷവും ഒരുപോലെ അവകാശപ്പെട്ടു.

അതേസമയം നിലവില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി എം എ സലാമിനാണ് കൂടുതല്‍ പേരുടേയും പിന്തുണയുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് പി എം എ സലാം വരുന്നതിനോട് ആണ് താല്‍പര്യം. എന്നാല്‍ കെ എം ഷാജി, പി എം സാദിഖലി തുടങ്ങിയ നേതാക്കളാണ് എം കെ മുനീറിന്റെ പക്ഷത്തുള്ളത്. നാളെ കോഴിക്കോട് വെച്ചാണ് മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നത്.

മുസ്ലിം ലീഗിന്റെ പുനഃസംഘടനയാണ് പ്രധാന അജണ്ട. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായതോടെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുഴുവന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മലപ്പുറത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആരെ പിന്തുണക്കുന്നു എന്നതില്‍ മുഴുവന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും അഭിപ്രായം ചോദിച്ചറിയാനാണ് സാദിഖലി തങ്ങളുടെ നീക്കം.

IUML

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്

കോഴിക്കോട് ഒഴികെ 13 ജില്ലാ കമ്മിറ്റികളും തങ്ങളെയാണ് പിന്തുണക്കുന്നത് എന്നാണ് പി എം എ സലാം അവകാശപ്പെടുന്നത്. എന്നാല്‍ കോഴിക്കോട്, കാസര്‍കോട്, ഇടുക്കി, തൃശൂര്‍ ജില്ലാ കമ്മിറ്റികളും തെക്കന്‍ ജില്ലയിലെ ചില ഭാരവാഹികളും തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് എം കെ മുനീര്‍ പറയുന്നത്. സമയാവത്തിലൂടെ ലീഗ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സാദിഖലി തങ്ങള്‍ക്ക് മുന്നിലുള്ളത്.

അതേസമയം മുസ്ലീം ലീഗ് പുനഃസംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവില്ല എന്നാണ് സാദിഖലി തങ്ങള്‍ പറയുന്നത്. അതല്ല മുസ്ലിം ലീഗിന്റെ കീഴ്വഴക്കം എന്നും സാദിഖലി തങ്ങള്‍ പറയുന്നു. പി എം എ സലാമിനാണ് കൂടുതല്‍ പിന്തുയെങ്കിലും മുനീറിനൊപ്പം പുതിയ ചേരി കൂടി രൂപപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+