Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ രഹസ്യബന്ധം കണ്ടെത്തിയ കാമുകന്‍ ചെയ്തത്, ഞെട്ടിപ്പിക്കുന്നത്..പോലീസ് പിടിയില്‍ !!

അസ്മാബിയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോളിനെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കോഴിക്കോട് : റെയില്‍വേ സ്‌റ്റേഷനു സമീപത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തില്‍ കണ്ണൂര്‍ ആറളം സ്വദേശി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് അനീഷ് പ്രതി അസ്മാബിയെ കൊലപ്പെടുത്തിയത്. ജൂണ്‍ 23 നാണ് അനീഷ് അസ്മാബിയെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം നഗരത്തിലെ വ്യത്യസ്ത ഹോട്ടലുകളായി താമസിച്ചിരുന്ന അനീഷ് അസാമാബിയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷമാണ് അപ്രത്യക്ഷനായത്. ബത്തേരി, മംഗളുരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം

ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് അസ്മാബിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 11 നാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രഹസ്യബന്ധത്തെക്കുറിച്ച് കണ്ടെത്തി

രഹസ്യബന്ധത്തെക്കുറിച്ച് കണ്ടെത്തി

ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒരുമിച്ചിരിക്കുന്നതിനിടയില്‍ അസ്മാബിയുടെ ഫോണിലേക്ക് വന്ന കോളിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊലപാതകത്തിന് ശേഷവും നഗരത്തില്‍ തന്നെ താമസിച്ചു

കൊലപാതകത്തിന് ശേഷവും നഗരത്തില്‍ തന്നെ താമസിച്ചു

അസ്മാബിയെ കൊലപ്പെടുത്തിയതിന് ശേഷവും അനീഷ് കോഴിക്കോട്ടെ വിവിധ ഹോട്ടലുകളിലായി താമസിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു ശേഷമാണ് ഒളിവില്‍ പോയത്.

ഒളിവില്‍ പോയി

ഒളിവില്‍ പോയി

ജൂലൈ 11നാണ് അസ്മാബിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഇതോടെ അനീഷ് സ്ഥലത്തു നിന്നും മുങ്ങി. ബത്തേരി, മംഗളുരു, തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.

പോലീസിന്റെ വലയില്‍ കുരുങ്ങി

പോലീസിന്റെ വലയില്‍ കുരുങ്ങി

കൊലപാതകത്തിന് ശേഷവും കോഴിക്കോട് നഗരത്തില്‍ തന്നെ താമസിച്ചിരുന്ന അനീഷ് അസ്മാബിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സ്ഥലത്തു നിന്നും മാറിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് തന്ത്രപൂര്‍വ്വം കോഴിക്കോട്ടെത്തിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിലേക്ക് നയിച്ചത്

കൊലപാതകത്തിലേക്ക് നയിച്ചത്

കണ്ണൂര്‍ സ്വദേശിയായ അനീഷും അസ്മാബിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അസ്മാബിയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോളിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+