18കാരൻ ചില്ലറക്കാരനല്ല!ഫോണിൽ നൂറിലേറെ യുവതികളുടെചിത്രങ്ങൾ!കുടുക്കിയത് നാദാപുരത്തെ യുവതിയുടെ ഭർത്താവ്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

നാദാപുരം: വാട്സാപ്പിലൂടെ യുവതികളുമായി പരിചയം സ്ഥാപിച്ച് കെണിയിൽപ്പെടുത്തി പണം തട്ടുന്ന വിരുതനെ പോലീസ് പിടികൂടി. ഗൂഡല്ലൂർ ദേവർശാല സ്വദേശി അൻഷാദിനെ(18)യാണ് നാദാപുരം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

'കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ'! മെട്രോ തൂണിൽ വീണ്ടും ബിജെപി ഫ്ലക്സ്

യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

കുമ്മങ്കോട് സ്വദേശിനിയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് അൻഷാദിനെ അറസ്റ്റ് ചെയ്തത്. കുമ്മങ്കോട് സ്വദേശിനിയായ യുവതിയുമായി അൻഷാദ് വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് ഇരുവരും പരസ്പരം ചിത്രങ്ങൾ കൈമാറുകയും ചെയ്തു. എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം യുവതിയുടെ ചിത്രത്തിന്റെ കൂടെ തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്തശേഷം അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് അൻഷാദ് ഭീഷണിപ്പെടുത്തി.

whatsapp

എഡിറ്റ് ചെയ്ത ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാൽ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. യുവതിയുടെ ഭർത്താവും കൂട്ടുകാരും പണം നൽകാമെന്ന വ്യാജേനെ യുവാവിനെ കല്ലാച്ചിയിലേക്ക് വിളിച്ചുവരുത്തി.

ഇതിനിടെ യുവതിയുടെ ഭർത്താവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കല്ലാച്ചിയിലെത്തിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. അൻഷാദിന്റെ മൊബൈൽഫോണിൽ നിന്നും നൂറിലേറെ യുവതികളുടെ ചിത്രങ്ങളും ഫോൺ നമ്പറുകളുമാണ് പോലീസ് കണ്ടെടുത്തത്.

ബസിൽ കയറിയാൽ താഴോട്ട് വീഴും! കൊല്ലത്തെ 'പറക്കും തളിക' മോട്ടോർ വാഹനവകുപ്പ് പിടികൂടി...

ഐടി ആക്ട്.വഞ്ചനാകുറ്റം,ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒട്ടേറെ യുവതികളെ ഇതേരീതിയിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

English summary
police arrested youth in nadapuram,who was threatening woman.
Please Wait while comments are loading...