കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജി കോളേജ്: സര്‍ക്കാരിനെതിരെ പോലീസ് രംഗത്ത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം എംജി കോളേജില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പോലീസ് രംഗത്ത്. പോലീസ് അസോസിയേഷനാണ് സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കേസ് പിവന്‍വലിച്ചത് സംസ്ഥാന പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നാണ് പോലീസ് അസോസിയേഷന്റെ വാദം. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അസോസിയേഷന്‍ നിവേദനം നല്‍കി.

Kerala Police

തിരുവനന്തപുരം എംജി കോളേജില്‍ നടന്ന് അക്രമ സംഭവുവുമായി ബന്ധപ്പെട്ട് 32 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതില്‍ ഒരാള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് എല്ലാവര്‍ക്കും എതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. പോലീസ് ഉദ്യോഗസ്ഥനെ ആയുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ചു, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു കേസ്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു.

പോലീസ് റിപ്പോര്‍ട്ട് മറികടന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ചട്ടങ്ങള്‍ പാലിച്ച് മനുഷ്യത്വപരമായ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

പോലീസിന്റെ ആത്മവീര്യം കെടുത്തുന്ന സര്‍ക്കാര്‍ നടപടിയെ അസോസിയേന്‍ പ്രമേയത്തിലൂടെ അപലപിച്ചു. പോലീസ് അസോസിയേഷന്‍ സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ സംഭവത്തില്‍ എതിര്‍പ്പുകള്‍ രൂക്ഷമായിട്ടുണ്ട്. അസോസിയേഷന്‍ പിരിച്ചുവിടണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

English summary
Police Association against State Government in MG College case withdrawal incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X