കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കളുടെ വക പോലീസിന് നേര്‍ക്ക് 'കല്ല് മഴ' ;പേടിച്ചരണ്ട് വണ്ടിയില്‍ പതുങ്ങി... സംഭവം കോഴിക്കോട്

Google Oneindia Malayalam News

കോഴിക്കോട്: കേരള പോലീസ് എന്ന് പറഞ്ഞാല്‍ ധൈര്യത്തിന്റേയും അന്വേഷണ മികവിന്റേയും എല്ലാം ഉത്തമ ഉദാഹരണങ്ങള്‍ ആണ് എന്നാണ് പറയപ്പെടുന്നത്! ഇപ്പറഞ്ഞത് സത്യമാണെങ്കില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നു എന്ന് പറയപ്പെടുന്ന സംഭവം കേരള പോലീസ് എത്ര പുഴകളില്‍ മുങ്ങിക്കുളിച്ചാലും മാറാത്ത നാണക്കേടായി അവശേഷിയ്ക്കും.

കോഴിക്കോട് കടപ്പുറത്ത് ബൈക്ക് റെയ്‌സിങ്ങിനെത്തിയ ചെറുപ്പക്കാര്‍ പോലീസിനെ 'കല്ലുമഴയില്‍ നനച്ചു' എന്നാണ് പലരും പറയുന്നത്. അതിരൂക്ഷമായ കല്ലേറ് തുടര്‍ന്നപ്പോള്‍, ഇരുമ്പിന്റെ ഗ്രില്ലുകൊണ്ട് മറച്ച വാഹനത്തില്‍ ഒളിച്ചിരുന്നതല്ലാതെ ഒരു പോലീസുകാരന്‍ പോലും പുറത്തിറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെരുന്നാള്‍ തലേന്ന്

പെരുന്നാള്‍ തലേന്ന്

ബലി പെരുന്നാളിന്റെ തലേന്ന് രാത്രിയാണ് സംഭവം നടന്നത് എന്നാണ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബൈക്ക് റേയ്‌സിങ്

ബൈക്ക് റേയ്‌സിങ്

നൂറില്‍പരം ചെറുപ്പക്കാരാണത്രെ രാത്രിയില്‍ ബൈക്ക് റെയ്‌സിങ്ങിനായി കടപ്പുറത്ത് എത്തിയത്. ബൈക്ക് റെയ്‌സിങ് നടത്താന്‍ പ്രത്യേക അനുമതിയൊന്നും വാങ്ങാതെയായിരുന്നു ഇവര്‍ എത്തിയത്.

ഈദ്ഗാഹിന്

ഈദ്ഗാഹിന്

ഈദ് ഗാഹിന് സുരക്ഷയൊരുക്കാന്‍ വേണ്ടി ഒരു ബസ് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നത്രെ. എന്നാല്‍ ഇവര്‍ ബൈക്ക് റേയ്‌സിങ്ങുകാരുടെ കാര്യത്തില്‍ ഇടപെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ടാങ്കോ പര്‍ട്ടി

ടാങ്കോ പര്‍ട്ടി

പോലീസിന്റെ ടാങ്കോ പാര്‍ട്ടി പട്രോളിങ്ങിനെത്തിയപ്പോള്‍ യുവക്കളെ പ്രദേശത്ത് നിന്ന് ആട്ടിയൊടിച്ചിരുന്നു. എന്നാല്‍ ഇവര്‍ പോയതിന് ശേഷം ബീച്ചില്‍ നിര്‍ത്തിട്ടിരുന്ന പോലീസ് വാഹനത്തിന് നേര്‍ക്ക് കല്ലേറ് തുടങ്ങി.

 പ്രകോപനം സൃഷ്ടിയ്ക്കാന്‍

പ്രകോപനം സൃഷ്ടിയ്ക്കാന്‍

അത്യാവശ്യം സംഘര്‍ഷങ്ങളെ നേരിടാനുള്ള സംവിധാനങ്ങളെല്ലാം ഉള്ളതായിരുന്നത്രെ പോലീസ് വാഹനം. പക്ഷേ പോലീസുകാര്‍ ഒന്നും ചെയ്തില്ല.

സ്‌ട്രൈക്കിങ് ഫോഴ്‌സ്

സ്‌ട്രൈക്കിങ് ഫോഴ്‌സ്

ഏത് ആക്രമണത്തേയും നേരിടാന്‍ കെല്‍പ്പുളളവര്‍ എന്ന് പറയുന്ന് കേരള പോലീസിന്റെ സ്‌ട്രൈക്കിങ് ഫോഴ്‌സ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നത്രെ.

സംഘര്‍ഷം ഒഴിവാക്കാന്‍?

സംഘര്‍ഷം ഒഴിവാക്കാന്‍?

പെരുന്നാളിന്റെ തലേന്ന് ഒരു സംഘര്‍ഷം ഉണ്ടാവേണ്ട എന്ന്കരുതിയാണ് പോലീസുകാര്‍ പ്രതിരിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തികച്ചും അനൗദ്യോഗികം

തികച്ചും അനൗദ്യോഗികം

ഈ വാര്‍ത്തയ്ക്ക് ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

English summary
Police attacked by group of youths at Kozhikode beach- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X