പച്ച ചാക്കോ അല്ലെടാ നീ!!! പോലീസുകാര്‍ യുവാവിനോട് ചെയ്തത്.... മൂത്രം പോലും....

  • Written By:
Subscribe to Oneindia Malayalam

ചേലക്കര: പിടികിട്ടാപ്പുള്ളിയെന്നു തെറ്റിദ്ധരിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദ്ദനം. തൃശൂര്‍ പഴയന്നൂര്‍ പഞ്ചായത്തിലെ വെന്നൂര്‍ സ്വദേശിയായ കുന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സജീഷാണ് (30) പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. സാരമായി പരിക്കേറ്റ യുവാവ് ചേലക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, സജീഷിനെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

സംഭവം ഇങ്ങനെ

കോഴിക്കോട് ഫറോക്കിലെ ചെരുപ്പുകമ്പനിയിലെ ജീവനക്കാരനായിരുന്നു സജീഷ്. ചൊവ്വാഴ്ച ജോലിസ്ഥലത്തേക്കു പോവാനായി ഷൊര്‍ണൂര്‍ യെില്‍ വേ സ്‌റ്റേഷനിലെത്തിയതായിരുന്നു സജീഷ്. ഇവിടെ വച്ചാണ് പിടികിട്ടാപ്പുള്ളിയെന്നു പറഞ്ഞ് പോലീസ് യുവാവിനെ പിടികൂടിയത്.

പച്ച ചാക്കോ ?

മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പച്ച ചാക്കോയല്ലെടാ നീയെന്നു പറഞ്ഞ് രണ്ടു പോലീസുകാര്‍ സജീഷിനെ പിറകില്‍ നിന്നു പിടിച്ചുവലിക്കുകയായിരുന്നു. അല്ലെന്ന് യുവാവ് പറഞ്ഞെങ്കിലും പോലീസ് ഇതു ചെവിക്കൊണ്ടില്ല. ബലം പ്രയോഗിച്ച് വിലങ്ങ് വച്ച് സജീഷിനെ പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു.

ക്രൂരമര്‍ദ്ദനം

ജീപ്പില്‍ വച്ചും പിന്നീട് ചെറുതിരുത്തി സ്റ്റേഷനില്‍ വച്ചും സജീഷിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. എത്ര കേസുകള്‍ നിന്റെ പേരിലുണ്ട്. നീ പച്ച ചാക്കോയല്ലേയെന്നും പറഞ്ഞ് പോലീസ് തന്നെ സെല്ലില്‍ ഇട്ടു മര്‍ദ്ദിക്കുകയായിരുന്നുവെന്നു സജീഷ് പറഞ്ഞു. പച്ച ചാക്കോയാണെന്നു പറഞ്ഞ് യുവാവിന്റെ ഫോട്ടോയെടുത്ത് പോലീസ് പലര്‍ക്കും അയച്ചു കൊടുക്കുകയും ചെയ്തു.

തിരിച്ചറിഞ്ഞു

സ്റ്റേഷനില്‍ വച്ച് സജീഷിന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണുമെല്ലാം പോലീസ് പരിശോധിച്ചു. അപ്പോഴാണ് തങ്ങള്‍ക്കു ആളുമാറിയതായി അവര്‍ക്കു മനസ്സിലായത്. തുടര്‍ന്നു വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങിയ ശേഷം തന്നെ വിട്ടയക്കുകയായിരുന്നുവെന്ന് സജീഷ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് സജീഷ് കൂട്ടിച്ചേര്‍ത്തു.

മൂത്രമൊഴിക്കാന്‍ പോലും....

വീട്ടിലെത്തിയ സജീഷിനെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നു മൂത്രമൊഴിക്കാന്‍ പോലും തനിക്കു സാധിച്ചില്ലെന്നു സജീഷ് പറഞ്ഞു.

English summary
Police oppressed man in kerala. police takes him in custody as they misconceive as criminal
Please Wait while comments are loading...