Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു സ്ത്രീകള്‍ തീവ്രവാദികളാകാനുള്ളവരല്ല; വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ച്ച് തടയാന്‍ എസ്ഡിപിഐയും!

തിരുവനന്തപുരം: ഹിന്ദു യുവതകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവന്നതപുരത്ത് പ്രതിഷേധ മാര്‍ച്ച്. ആയിരക്കണിക്കിന് പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന്‌ സമീപത്തുള്ള സലഫി സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തിയത്. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ തടയാന്‍ എസ്ഡിപിഐ പ്രവര്‍ത്തകരുമെത്തിയതോടെ പോലീസ് മാര്‍ച്ച് തടഞ്ഞു.

ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി നിമിഷയെ മതം മാറ്റിയത് സെക്രട്ടേറിയറ്റിന്‌ തൊട്ടടുത്തുള്ള സലഫി സെന്ററില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സലഫി സെന്ററിനെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം.

സംസ്ഥാനത്ത് നിരവധി മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു യുവതികളെയാണത്രേ ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ച്ച് തടയാന്‍ നൂറ് കണണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകരെത്തി. അനിഷ്ടസംഭവങ്ങളുണ്ടാക്കുകയായിരുന്നോ ഇവരുടെ ലക്ഷ്യം? ചിത്രങ്ങള്‍ കാണാം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

സലഫി സെന്റര്‍

സലഫി സെന്റര്‍

സെക്രട്ടേറിയറ്റിന്‌
തൊട്ടടുത്ത് പ്രസ്‌ക്ലബിന് അടുത്തായാണ് സലഫി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി പേരെ ഇവിടെ നിന്നും നിര്‍ബന്ധിത മതപരവര്‍ത്തനത്തിന് വിധേയരാക്കിയത്രേ.

പ്രതിഷേധ മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ച്

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് സലഫി സെന്ററിലേക്ക് നടത്തിയ മാര്‍ച്ച് നടത്തിയത്. വനിതാപ്രവര്‍ത്തകരടക്കം ആയിരത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മഞ്ചേരിയിലെ സത്യസരിണി എന്ന മതപഠനകേന്ദ്രത്തിലേക്കും മാര്‍ച്ച് സംഘചടിപ്പിരുന്നു

സംഘര്‍ഷം

സംഘര്‍ഷം

വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ച്ച് പുളിമൂട് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. റോഡില്‍ ബാരിക്കേഡുയര്‍ത്തിയാണ് മാര്‍ച്ച് തടഞ്ഞത്. ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

എസ്ഡിപിഐ പ്രവര്‍ത്തകര്‍

എസ്ഡിപിഐ പ്രവര്‍ത്തകര്‍

സലഫി സെന്ററിലേക്ക് മാര്‍ച്ചെത്തിയാല്‍ ചെറുക്കാനായി എസ്ഡിപിഐ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് പിന്‍വശത്തുള്ള സലഫി സെന്ററില്‍ കേന്ദ്രീകരിച്ചിരുന്നു. മുദ്രാവാക്യങ്ങളുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ സലഫി സെന്ററില്‍ എത്തിയിരുന്നു.

ഗതാഗതകുരുക്ക്

ഗതാഗതകുരുക്ക്

ആയിരക്കണക്കിന് പേര്‍ മാര്‍ച്ചിനെത്തിയപ്പോള്‍ നഗരത്തിലെ ഗതാഗതം മണിക്കൂറുകളോളം താറുമാറായി. പോലീസ് പ്രധാന റോഡുകളെല്ലാം ബ്ലോക്ക് ചെയ്തു. വലിയ ഗതാഗത കുരുക്ക് ഉണ്ടായതോടെ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയത് ജനങ്ങളാണ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+