ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തി, കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഫസല്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഡിവൈഎസ്പിമാരായ സദാനന്ദ്, പ്രിന്‍സ് എബ്രാഹാമിനെയും ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്.

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കെ സുരേന്ദ്രനെതിരെയുള്ള പോലീസ് കേസ്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ വധവുമായി ബന്ധപ്പെട്ട് വന്ന സുബീഷിന്റെ കുറ്റമൊഴിക്ക് പിന്നാലെയാണ് ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ എത്തിയത്.

k-surendran

സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് നിരക്കുന്നതാണോ ഇതെന്നും ഇവര്‍ ആരുടെ ഇംഗിതമാണ് കണ്ണൂരില്‍ നടപ്പിലാക്കുത്? ഇവര്‍ ചെയ്തത് കുറ്റമല്ലേ, ഇവര്‍ക്ക് എതിരെ നടപടി എടുക്കേണ്ടതില്ലേ? എടോ സദാനന്ദാ.. പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്മാരാണങ്കില്‍ ഈ പണി നിര്‍ത്തി ആ പണിക്ക് പോകണം. ഇമ്മാതിരി വൃത്തിക്കേട് കാണിച്ചാല്‍ അതു മനസിലാകാതിരിക്കാന്‍ ഞങ്ങള്‍ പോഴന്മാരൊന്നുമല്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

English summary
Police case against K Surendran.
Please Wait while comments are loading...