രാത്രി പെണ്‍കുട്ടിയെ ഇറക്കാതെ കെഎസ്ആർടിസി മിന്നല്‍ പാഞ്ഞു, റോഡിന് കുറുകെ ജീപ്പിട്ട് തടഞ്ഞ് പോലീസ്

  • Posted By:
Subscribe to Oneindia Malayalam

പയ്യോളി: സാധാരണക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യനാണ് സർക്കാർ ബസായ കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. എന്നാൽ ആശ്രയിക്കുന്നവർ തന്നെ ക്രൂരത കാട്ടിയാലോ?.അർധരാത്രി ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന പതിനോഴുകാരിയെ ഇറാക്കാതെ കെഎസ്ആർടിസിയുടെ അതിവേഗ ബസായ മിന്നൽ പാഞ്ഞു.

ആധാറിൽ നിന്ന് വിവരങ്ങൾ ചോർത്തുകയെന്നത് അസാധ്യം, സംവിധാനത്തെ തകർക്കാൻ നീക്കമെന്ന് നന്ദൻ നീലേക്കനി

ശനിയാഴ്ച പുലർച്ചെയാണ് ദേശീയപാതയിലാണ് നടകീയ മൂഹൂർത്തങ്ങൾ അരങ്ങേറിയത്. പോലീസ് കൈകാണിച്ചിട്ടു പോലും ബസ് മിന്നൽ വേഗത്തിൽ പാഞ്ഞു പോയി. ഒടുവില്‍ ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം ജീപ്പ് കുറുകെയിട്ടാണ് ബസ് തടഞ്ഞ് വിദ്യാര്‍ഥിനിയെ ഇറക്കിയത്. പള്ളിക്കര കെസി അബ്ദുൾ അസീസിന്റെ മകളാണ് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്.

കോട്ടയത്തു നിന്ന് ബസിൽ കയറി

കോട്ടയത്തു നിന്ന് ബസിൽ കയറി

പാലായിൽ എൻട്രൻ കോച്ചിങ് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്നു പതിനേഴുകാരി. രാത്രി എട്ടു മണിക്കാണ് പാലയില്‍ നിന്ന് കയറിയത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക്‌ചെയ്തത് കോഴിക്കോട് വരെയായിരുന്നു. കൂട്ടുകാരികള്‍ കോഴിക്കോട്ട് ഇറങ്ങിപ്പോയി. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസര്‍കോട്ടേക്കാണെന്ന് മനസ്സിലായത്. വിദ്യാര്‍ഥിനി ബസില്‍ തന്നെയിരുന്നു. അപ്പോൾ സമയം രണ്ടുമണിയായി. കണ്ടക്ടര്‍ അടുത്തുവരുമ്പോള്‍ ബസ് കോഴിക്കോട്ട് ടൗണ്‍ വിട്ടിരുന്നു. ബസ് പയ്യോളി നിര്‍ത്തില്ലെന്ന് പറഞ്ഞു. മിന്നല്‍ ബസിന് ഒരുജില്ലാ കേന്ദ്രം കഴിഞ്ഞാല്‍ മറ്റൊരു ജില്ലാ ആസ്ഥാനത്താണ് സ്റ്റോപ്പെന്ന് കണ്ടക്ടര്‍ പറഞ്ഞു.

 കണ്ണൂരിലേയ്ക്ക് ടിക്കറ്റെടുത്തു

കണ്ണൂരിലേയ്ക്ക് ടിക്കറ്റെടുത്തു

പയ്യോളിയിൽ സ്വദേശിനിയായ കുട്ടിയോട് ബസ് ഇനി കണ്ണൂരിൽ മാത്രമേ നിർത്തുകയുള്ളൂവെന്നും വേണമെങ്കിൽ അങ്ങോട്ടേയ്ക്ക് ടിക്കറ്റെടുത്തോളാൻ ബസ് ജീവനക്കാർ പറഞ്ഞു. കൂട്ടി 111 രൂപകൊടുത്ത് കണ്ണൂര്‍ക്ക് ടിക്കറ്റെടുത്തു. എന്നാൽ ബസില്‍ കയറി തനിയ്ക്ക് അബദ്ധം പറ്റിയ വിവരം കുട്ടി പയ്യോളിയിൽ കാത്തു നിന്ന അച്ഛനോട് ഫോൺ വിളിച്ചു പറഞ്ഞിരുന്നു. ഉടൻ തന്നെ കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു.

പോലീസിനു രക്ഷയില്ല

പോലീസിനു രക്ഷയില്ല

കുട്ടിയുടെ അച്ഛൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വിനോദന്‍ എന്ന ഉദ്യോഗസ്ഥൻ ടൗണിലെത്തി ബസ് കൈകാണിച്ചു. എന്നാൽ ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ഉടനെ തന്നെ മൂരാട് പാലത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരം അറിയിച്ചു. കൈകാണിച്ചിട്ട് അവിടെയും ബസ് നിര്‍ത്തിയില്ല. ഇതറിഞ്ഞതോടെ പോലീസ് വയര്‍ലെസ് സെറ്റിലൂടെ വിവരം കൈമാറി. രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ വന്നതോടെ വിദ്യാര്‍ഥിനി തളര്‍ന്നു. പിതാവ് ധൈര്യമായിരിക്കാന്‍ ഇടയ്ക്കിടെ വിളിച്ചുപറഞ്ഞു. വടകര പോലീസ് വരുമ്പോഴേയ്ക്കും ബസ് വിട്ടിരുന്നു. തുടർന്ന് ബസിനെ ഓവർടേക്ക് ചെയ്തതാണ് നിർത്തിച്ചത്. അപ്പോഴേക്കും മൂന്ന്മണിയായി.

യാത്രക്കാർ നോക്കി നിന്നു

യാത്രക്കാർ നോക്കി നിന്നു

ആലപ്പുഴ സ്വദേശികളായിരുന്നു ബസിലെ ഡ്രൈവറും കണ്ടക്ടറും. പയ്യോളിനിന്ന് 24 കിലോമീറ്ററാണ് കുഞ്ഞിപ്പള്ളിയിലേക്കുള്ളത്.കണ്ണൂരില്‍ എത്തുബോള്‍ മൂന്നേമുക്കാലാവും. അവിടെ ആ സമയത്ത് വിദ്യാര്‍ഥിനിയെ എങ്ങനെ ഇറക്കിവിടുമെന്ന ചോദ്യത്തിന് ജീവനക്കാര്‍ക്ക് ഉത്തരമില്ലെന്ന് എസ്.ഐ. നസീര്‍ ഇരിങ്ങല്‍ പറഞ്ഞു. അതേസമയം വിദ്യാർഥിയ്ക്ക് ബസിൽ നിന്ന് ദുരവസ്ഥ ഉണ്ടായപ്പോൾ മറ്റുയാത്രക്കാർ നോക്കി നിൽക്കുകയായിരുന്നു. ആരും പ്രശ്നത്തിൽ ഇടപെട്ടിലെന്നു പെൺകുട്ടി പോലീസിനോട് പറഞ്ഞു. പിതാവ് ബൈക്കിലെത്തി കുട്ടിയെ പീന്നിട് കൂട്ടിക്കൊണ്ടു പോയി. കൂടാതെ പോലീസില്‍ പരാതിയും നല്‍കി. രാത്രി പത്തുമണി കഴിഞ്ഞാല്‍ ഏത് വാഹനവും നിര്‍ത്തണമെന്ന നിയമം ഉള്ളപ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഈ ക്രൂരത.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
police chased minnal bus which refused to alight girl midway at midnight

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്