കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിലുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലുള്ള കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം. തെൡയിക്കാനാവാത്ത കേസാണിതെന്നാണ് പോലീസ് കരുതുന്നത്. തെളിവില്ലെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. വിവാദ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടും തെളിവില്ലെന്ന് പറയുന്നത് പോലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന് പരാതിക്കാരനായ അഡ്വ ബൈജു നോയല്‍ ആരോപിക്കുന്നു.

ഈ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. അദ്ദേഹത്തിന് രാജിവെക്കേണ്ടി വരികയായിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് പ്രസംഗത്തില്‍ കോടതി കേസെടുത്തത്.

1

ആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതിആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതി

ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. അതിന് മുമ്പ് പരാതിക്കാരന് പോലീസ് നോട്ടീസ് നല്‍കും. നേരത്തെ സജി ചെറിയാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. എന്നാല്‍ മുന്‍ മന്ത്രി പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയിരുന്നു.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

ഇതെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടയിലാണ് തെളിവില്ലെന്ന് പോലീസ് പറയുന്നത്. അടുത്ത ദിവസം തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പോലീസിന് നിയമോപദേശവും ഇക്കാര്യത്തില്‍ നല്‍കിയിരുന്നു. നാളെ പോലീസ് തിരുവല്ല കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

മല്ലപ്പള്ളിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയ്‌ക്കെതിരെ മന്ത്രിസ്ഥാനത്തിരുന്ന് ഗുരുതരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?

പക്ഷേ ഇത് സജി ചെറിയാന്റെ തന്നെ ശബ്ദരേഖയാണോ എന്ന് പോലീസ് ആദ്യം പരിശോധിച്ചില്ല. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള ശാസ്ത്രീയ പരിശോധനയ്ക്കാണ് പോലീസ് ശ്രമിച്ചത്. ഇതാണ് പോലീസ് ഗൗരവത്തില്‍ കേസിനെ പരിഗണിച്ചില്ലെന്ന് പരാതിക്കാരന്‍ അടക്കം ഉന്നയിക്കാന്‍ കാരണം.

അഞ്ച് മാസത്തിന് ശേഷമാണ് കേസ് തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്. പ്രസംഗം നടത്തിയത് തെളിയിക്കാനായില്ലെന്ന് കോടതിയില്‍ സ്ഥാപിക്കാനാണ് പോലീസ് ശ്രമം. തിരുവല്ല ഡിവൈഎസ്പി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കും.

ജൂലായ് മൂന്നിനായിരുന്നു മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

English summary
police closing case against former minister saji cheriyan's anit constitution remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X