ഹാദിയയെ കാണാന്‍ ജമാഅത്തെ ഇസ്ലാമിയുടെ മെഡിക്കല്‍ സംഘം, കടത്തിവിടില്ലെന്ന് പോലീസും; ലക്ഷ്യമെന്ത്?

  • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ പോലീസ് തടഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ എന്നിവയുടെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മെഡിക്കല്‍ സംഘം ഹാദിയയെ കാണാനെത്തിയത്.

സിന്‍ജോയുടെ തലച്ചോര്‍ കാണാനില്ല! പകരം നനഞ്ഞ തുണി മാത്രം! പല്ലുകളുമില്ല, സംഭവിച്ചതെന്ത്?

രണ്ട് അബോര്‍ഷന്‍! 28കാരിയെ ലൈംഗികമായി പീഡിപ്പിച്ച തലശേരിക്കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി...

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സംയുക്തമായി കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ചിന് ശേഷമാണ് സോളിഡാരിറ്റി, എസ്‌ഐഒസ ജിഐഒ പ്രവര്‍ത്തകരും ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘവും ഹാദിയയുടെ വീട്ടിലെത്തിയത്.

വീട്ടില്‍....

വീട്ടില്‍....

ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ എന്നിവയുടെ പ്രവര്‍ത്തകരും മെഡിക്കല്‍ സംഘവുമാണ് ഹാദിയയെ കാണാനെത്തിയത്. എന്നാല്‍ ഒരുകാരണവശാലും ആരെയും വീട്ടിനകത്തേക്ക് കടത്തിവിടാനാകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.

സംഘടനകള്‍...

സംഘടനകള്‍...

ഹാദിയക്ക് വൈദ്യസഹായം നല്‍കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ആശയവിനിമയത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ സംഘടനകള്‍ കോട്ടയം കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചിന് ശേഷമാണ് ഏതാനും പ്രവര്‍ത്തകരും ഇവരുടെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സംഘവും ഹാദിയയുടെ വീട്ടിലെത്തിയത്.

സംരക്ഷണം...

സംരക്ഷണം...

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ പോലീസ് സംരക്ഷണത്തിലാണ് ഹാദിയ കഴിയുന്നത്. ഹാദിയയെ സന്ദര്‍ശിക്കാനും, അവരുമായി ആശയവിനിമയം നടത്താനും പുറമേനിന്നുള്ളവര്‍ക്ക് കര്‍ശന വിലക്കുണ്ട്.

വനിതാ കമ്മീഷന്‍...

വനിതാ കമ്മീഷന്‍...

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഹാദിയയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ, ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്നാണ് പ്രതികരിച്ചത്.

English summary
police denied permission for medical team to visit hadiya.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്