Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര ആർഎംപിഐ ഓഫീസ് അക്രമിച്ച കേസ്സിൽ സിപിഎം നേതാക്കൾക്കെതിരെ കേസ്

വടകര:ഓർക്കാട്ടേരിയിലെ ആർഎംപിഐ ഓഫീസ് അക്രമിച്ച് സംസ്ഥാന സെക്രട്ടറി എൻ വേണു ഉൾപ്പടെയുള്ള പ്രവർത്തകരെ മാരകായുധങ്ങളുമായി അക്രമിക്കാൻ ശ്രമിച്ച കേസ്സിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ എടച്ചേരി പോലീസ് കേസ്സെടുത്തു.

സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടിപി ബിനീഷ്,ഏരിയാ കമ്മറ്റി അംഗങ്ങളായ പടയങ്കണ്ടി രവീന്ദ്രൻ,പി രാജൻ,ഞാറ്റോത്ത് ബാലകൃഷ്ണൻ,ഇല്ലത്ത് ദാമോദരൻ എന്നിവർ ഉൾപ്പടെ കണ്ടാലറിയുന്ന 16 പേരടക്കം നൂറോളം പേർക്കെതിരെ എൻ വേണു നൽകിയ പരാതിയിലാണ് കേസ്സെടുത്തത്.

rmpioffice

ഇക്കഴിഞ്ഞ 11ന് രാത്രി എട്ട് മണിയോടെ ആർഎംപിഐ ഓർക്കാട്ടേരി ഏരിയാ കമ്മറ്റി ഓഫീസ് വളഞ്ഞ സിപിഎം പ്രവർത്തകർ ലോക്കൽ സെക്രട്ടറി കെകെ ജയൻ അടക്കം മൂന്ന് പേരെ അക്രമിക്കുകയും,ഓഫീസ് അടിച്ചു തകർക്കുകയും

ചെയ്തിരുന്നതായും,സംഭവം അറിഞ്ഞെത്തിയ വേണുവിനെ മാരകായുധങ്ങളുമായി അക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+