ഓർക്കാട്ടേരിയിൽ സിപിഎം ആർഎംപിഐ സംഘർഷം; ഏഴ് പേർക്ക് പരുക്ക്, ഇന്ന് ആർഎംപിഐ ഹർത്താൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകീട്ട് ഉണ്ടായ സംഘർഷത്തിൽ ആറു ആർഎംപിഐ പ്രവർത്തകർക്കും,ഒരു സിപിഎം പ്രവർത്തകനും പരുക്ക്.പരുക്കേറ്റ ആർഎംപിഐ പ്രവർത്തകരെ വടകര ജില്ലാ ആശുപത്രിയിലും,സിപിഎം പ്രവർത്തകനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുന്‍ ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരന് 15 വര്‍ഷം തടവും 21,000 ദിര്‍ഹം പിഴയും

ഓട്ടോ ഡ്രൈവറും ആർഎംപിഐ പ്രവർത്തകനുമായ വിപിൻ ലാലിനെ എളങ്ങോളിയിൽ വെച്ച് മർദിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം.പിന്നീട് ആർഎം പി ഐ ഓർക്കാട്ടേരി ലോക്കൽ കമ്മറ്റി ഓഫീസിൽ കയറി ഓഫീസിലുണ്ടായിരുന്ന ലോക്കൽ സെക്രട്ടറി കെകെ ജയൻ,ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം പെരുവാട്ടി കുനി ഗോപാലൻ,നിഖിൽ,എന്നിവർക്കും എളങ്ങോളിയിൽ വെച്ച് എളങ്ങോളി കുനിയിൽ പ്രീത,ഓകെ ചന്ദ്രൻ എന്നിവർക്കും മർദ്ദനമേറ്റു.

orkatteri

സിപിഎം പ്രവർത്തകനായ പൊക്കാഞ്ചേരി അനിയുടെ വീട്ടിൽ കയറി അനിലിനെ ആർഎംപിഐ പ്രവർത്തകർ മർദിച്ചു.ഇതിനിടയിൽ പരുക്കേറ്റ ആർഎംപിഐ പ്രവർത്കരെ ജില്ലാ ആശുപത്രിയിൽ കാണാനെത്തിയ ജനതാദൾ(യു)പ്രവർത്തകരേയും ആശുപത്രിക്കുള്ളിൽ വെച്ച് മർദിച്ചു.ഇവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് (തിങ്കൾ)രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണിവരെ ഏറാമല പഞ്ചായത്തിൽ ഹർത്താൽ ആചരിക്കാൻ ആർഎംപിഐ ആഹ്വാനം ചെയ്തു.ഭരണത്തിന്റെ തണലിൽ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാമെന്ന പ്രവർത്തനത്തിന്റെ ഭാഗമാണ് അക്രമത്തിന് സിപിഎം തുടക്കം കുറിച്ചതെന്നും,ഇതിനെ

ജനകീയമായി ചെറുത്ത് തോൽപ്പിക്കുമെന്നും ആർഎംപിഐ ഒഞ്ചിയം ഏരിയാ കമ്മറ്റി മുന്നറിയിപ്പ് നൽകി.എന്നാൽ ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനാണ് ആർഎംപിഐ ശ്രമിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.

English summary
CPM RMPI conflict in orkatteri; 7 injuered,today rmpi strikes in orkatteri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്