കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെതിരെ ചാനല്‍ ഗൂഢാലോചന നടത്തി; ഉദ്ദേശം മാനഹാനി, പോലീസ് എഫ്‌ഐആര്‍ ഇങ്ങനെ....

ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണി വിവാദത്തില്‍ പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മന്ത്രിക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശവും ചാനലിന് ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വിവാദ ചാനല്‍ കുറ്റകരമായ ഗുഢാലോചനയാണ് നടത്തിയതെന്ന് പ്രാഥമിക അനേഷണത്തില്‍ തെളിഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 ചാനല്‍ മേധാവി

ചാനല്‍ മേധാവി

ചാനല്‍ മേധാവി അജിത് കുമാറടക്കെ ഒമ്പത് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 ഫോണ്‍ ചെയ്ത പെണ്‍കുട്ടിയും

ഫോണ്‍ ചെയ്ത പെണ്‍കുട്ടിയും

മന്ത്രിയെ ഫോണ്‍ ചെയ്ത പെണ്‍കുട്ടിയും പ്രതികൂട്ടിലൂണ്ട്. അടുത്ത രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

 എഫ്‌ഐആര്‍

എഫ്‌ഐആര്‍

ഐടി ആക്ടിലെ വകുപ്പുകളും പ്രത്യേക അന്വേഷണ സംഘം തയായറാക്കിയ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 ക്രൈംബ്രാഞ്ച്

ക്രൈംബ്രാഞ്ച്

ഫോണ്‍ സംഭാഷണം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും എഫ്‌ഐആറില്‍ ആരോപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല.

 ഫോണ്‍ സംഭാഷണം പുറത്തു വിട്ടു

ഫോണ്‍ സംഭാഷണം പുറത്തു വിട്ടു

ചാനലിന്റെ സംപ്രേഷണ ദിവസമാണ് മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഒരു വീട്ടമ്മയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തി എന്ന പേരില്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.

 ലൈംഗീക ചുവയുള്ള സംഭാഷണം

ലൈംഗീക ചുവയുള്ള സംഭാഷണം

പകല്‍ പരാതി പറയാന്‍ എത്തിയ സ്ത്രീയോടാണ് മന്ത്രി വളരെ മോശമായ രീതിയില്‍ സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട പുറത്തുവിട്ടത്. മന്ത്രിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നിരുന്നത്.

English summary
Police FIR against controversial channel over AK Saseendran issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X