കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ പേടിച്ച് പ്രതി കിണറ്റിലൊളിച്ചു

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: പോലീസ് പിടിക്കാനെത്തുന്നുണ്ടെന്നറിഞ്ഞാല്‍ പലവഴിക്ക് രക്ഷപ്പെടുന്ന പ്രതികളുണ്ട്. കാട്ടിലൊളിച്ചും പുഴയില്‍ നീന്തിയും കിണറ്റില്‍ ചാടിയും വാഹനത്തില്‍ കയറിയും പല പ്രതികളും രക്ഷപ്പെടാറുമുണ്ട്. ഇത്തരത്തില്‍ പോലീസിനെ ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അപകടത്തിലായി മരിക്കുന്നവരും കുറവല്ല. പിറകെ ഓടിയ പോലീസായിരിക്കും പിന്നീട് കേസിലെ പ്രതിയാകുന്നത്.

ഇത്തരത്തില്‍ കഴിഞ്ഞദിവസം പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഒളിച്ച സ്ഥലം കണ്ട് പോലീസുപോലും അത്ഭുതപ്പെട്ടുപോയി. കണ്ണൂര്‍ തളിപ്പറമ്പില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. 2012 ല്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനെത്തിയതായിരുന്നു പോലീസ്. മെയിന്‍ റോഡില്‍ വെച്ച് പത്രപ്രവര്‍ത്തകന്‍ കെപി രാജീവനെ ആക്രമിച്ച് കേസിലെ പ്രതി കെ. അഷറഫിനെ തേടിയാണ് പോലീസെത്തിയത്.

kannur-map

എസ് ഐ വിനോയിയുടെ നേതൃത്വത്തിലുള്ള സംഘം അഷ്‌റഫിന്റെ സുന്നി നഗറിലെ വീട്ടിലെത്തമ്പോള്‍ പ്രതി വീട്ടിലുണ്ടായിരുന്നു. പോലീസിനെ കണ്ടതോടെ അഷ്‌റഫ് വിടിന് പിറകിലേക്കോടി. അടുക്കള വഴി കുളിമുറിയിലെത്തിയ അഷ്‌റഫ് പിന്നെ ഒന്നും ആലോചിച്ചില്ല. വെള്ളം കോരാന്‍ തൂക്കിയിട്ടിരിക്കുന്ന കയറില്‍ തൂങ്ങി കിണറ്റിലൊളിച്ചു.

വീടു മുഴുവന്‍ പരിശോധിച്ചിട്ടും അഷ്‌റഫിനെ കണ്ടുകിട്ടാത്ത പോലീസ് കിണറിനടുത്തെത്തിയപ്പോഴാണ് കയറിന് അനക്കം കണ്ടത്. ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ആഴമുള്ള കിണറില്‍ പകുതിയോളമിറങ്ങിയ പ്രതി സാഹസികമായി പടിയില്‍ ചവിട്ടി നില്‍ക്കുന്നതാണ് കണ്ടത്. പ്രതി കിണറ്റില്‍ ചാടി അപകടം വരുത്തിവെയ്ക്കുമെന്ന് ഭയന്ന പോലീസ് അനുയിപ്പിച്ച് മുകളില്‍ എത്തിച്ചശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. കേസില്‍ നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി മുങ്ങി നടന്നതോടെയാണ് അറസ്റ്റു വാറണ്ടുമായി പോലീസെത്തിയത്. പ്രതിയെ പിന്നീട് ജൂഡീഷ്യല്‍ ഒന്നാക്ലാസ് മജിസ്‌ട്രേറ്റ് ജൂലായ് 23 വരെ റിമാന്‍ഡ് ചെയ്തു.

English summary
Police found the criminal hidden inside the well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X