ജിഷ കൊല്ലപ്പെട്ടത് 5.40 ന്, കൊലയാളി മടങ്ങിയത് 6.05 ന്
കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ മരണം സംബന്ധിച്ച് പൊലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചു. ജിഷയെ കൊലപ്പെടുത്തിയത് വൈകിട്ട് 5.40നാണെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം എത്തിയത്. ഈ നിഗമനത്തില്‍ എത്തിച്ചേരാനുള്ള സുപ്രധാന മൊഴി പ്രദേശ വാസികളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
മൂന്ന് മണിയ്ക്ക് ശേഷമാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്‌ലത്. ഇതിന്റെ പിന്‍ബലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. വൈകിട്ട് അഞ്ച് മണിയ്ക്ക് ജിഷ വെള്ളമെടുത്ത് പോകുന്നതായി കണ്ടെന്ന് പ്രദേശവാസിയായ ഒരാള്‍ മൊഴി നല്‍കിയിരുന്നു.

അഞ്ചേ മുക്കാലോടെ ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളിയും ഞരക്കവും പോലുള്ള ശബ്ദം കേട്ടെന്ന് സമീപവാസികളായ മൂന്ന് സ്ത്രീകളും മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 5.40 ന് ആയിരിയ്കകാം കൃത്യം നടന്നതെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും പ്രദേശവാസികളില്‍ നിന്നും പൊലീസിന് കൃത്യമായ മൊഴി ലഭിച്ചിരുന്നില്ല.
ഘാതകനെന്ന് പൊലീസ് സംശയിക്കുന്നയാള്‍ വൈകിട്ട് 6.05 ഓടെ കനാല്‍ തടന്ന് പോകുന്നത് കണ്ടെന്നും പ്രദേശവാസികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ആറ് മണിയോടെ ഓഫീസ് വിട്ടുവരുന്നവരും, കനാല്‍ പ്രദേശത്ത് സ്ഥിരമായി വാറുളളതുമായ ആളുകളില്‍ നിന്ന് മൊഴി ശേഖരിയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.












Click it and Unblock the Notifications