നാദിര്‍ഷായ്ക്ക് പിറകെ പോലീസ്... കൃത്യമായ ലക്ഷ്യം, ദിലീപിന് രക്ഷയില്ല, വിധി അതുതന്നെ

ദിലീപിന്‍റെ ജാമ്യം തടയാന്‍ പോലീസ് പുതിയ കരുക്കള്‍ നീക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപിന് അത്ര ശുഭകരമല്ല അന്വേഷണസംഘത്തിന്റെ പുതിയ നീക്കങ്ങള്‍. മൂന്നാമതും ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കാനിരിക്കവെയാണ് പോലീസ് കേസില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നത്. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചതിനു പിന്നിലും ഒരു ലക്ഷ്യമുണ്ടെന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

ദിലീപിന് സിനിമാ മേഖലയില്‍ നിന്നുള്ള പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് കാര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നത്. സിനിമാ മേഖലയിലെ പലരും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

നാദിര്‍ഷായെ പൂട്ടാന്‍ പോലീസ്

നാദിര്‍ഷായെ പൂട്ടാന്‍ പോലീസ്

ചോദ്യം ചെയ്യലിനായി നാദിര്‍ഷായെ വീണ്ടും വിളിപ്പിച്ച പോലീസ് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷാ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച കോടതി ഹര്‍ജിയില്‍ വിധി പറയും.

നാദിര്‍ഷാ വീണ്ടും രംഗത്തേക്ക്

നാദിര്‍ഷാ വീണ്ടും രംഗത്തേക്ക്

നേരത്തേ ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ച നാദിര്‍ഷാ കുറച്ചു കാലമായി ചിത്രത്തില്‍ തന്നെയില്ലായിരുന്നു. ആ വഴിക്ക് ഇനി അന്വേഷണം പോവാന്‍ സാധ്യതയില്ലെന്ന് ഏവരും കരുതവെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

 ജാമ്യം തടയും

ജാമ്യം തടയും

ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഇപ്പോള്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നിലെന്ന് സംശയിക്കേണ്ടിവരും. ഇതിനു മുമ്പും ദിലീപ് ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴെല്ലാം പോലീസ് ഇതുപോലെയുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.

ഇതിനു മുമ്പും

ഇതിനു മുമ്പും

ദിലീപ് ജാമ്യത്തിനായി ശ്രമങ്ങള്‍ നടത്തവെ ഇതിനു മുമ്പും പുതിയ ട്വിസ്റ്റുകള്‍ പോലീസ് ഉണ്ടാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ രംഗപ്രവേശം, സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ, കാവ്യ മാധവനെ ചോദ്യം ചെയ്യല്‍ എന്നിങ്ങനെ പലതും.

മൂന്നു വട്ടം ജാമ്യം തള്ളി

മൂന്നു വട്ടം ജാമ്യം തള്ളി

മൂന്നു തവണ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് രണ്ടു വട്ടം ഹൈക്കോടതിയുമാണ് താരത്തിനു ജാമ്യം നിഷേധിച്ചത്.

ആദ്യ ജാമ്യാപേക്ഷ തള്ളിയത്

ആദ്യ ജാമ്യാപേക്ഷ തള്ളിയത്

ജൂലൈ 10നാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് അഡ്വ ബി രാംകുമാര്‍ മുഖേന താരം അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നടിയുടെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കൈവശമുള്ള അഡ്വ പ്രതീഷ് ചാക്കോയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളാന്‍ കാരണം.

ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയിലേക്ക്

അങ്കമാലി കോടതി കൈവിട്ടതോടെ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപ്പുണ്ണി അന്വേഷണസംഘവുമായി വേണ്ട വിധത്തില്‍ സഹകരിച്ചില്ലെന്നും ദിലീപിന്റെ പങ്കാളിത്തം സംശയിക്കത്തക്ക തെളിവുകള്‍ പ്രഥമദൃഷ്ട്യാ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചതോടെ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.

വീണ്ടും ഹൈക്കോടതിയില്‍

വീണ്ടും ഹൈക്കോടതിയില്‍

കഴിഞ്ഞ മാസം അവസാനമാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ടാമതും തള്ളിയത്. പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദമാണ് താരത്തിനു തിരിച്ചടിയായത്.

അടുത്ത ജാമ്യാപേക്ഷ

അടുത്ത ജാമ്യാപേക്ഷ

ഓണത്തിനു ശേഷം ഹൈക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ദിലീപ്. ഇതിനിടെയാണ് നാദിര്‍ഷായെ പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

നേരത്ത ചോദ്യം ചെയ്തു

നേരത്ത ചോദ്യം ചെയ്തു

ദിലീപിനൊപ്പം നേരത്തേ നാദിര്‍ഷായെ അന്വേഷണസംഘം 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പായിരുന്നു ഇത്. അന്നു നാദിര്‍ഷാ നല്‍കിയ മൊഴിയിലെ അവ്യക്തതയാണ് വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിക്കാനുള്ള കാരണം.

നാദിര്‍ഷായുടെ ആരോപണം

നാദിര്‍ഷായുടെ ആരോപണം

അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് നാദിര്‍ഷാ പറയുന്നത്. തെറ്റായ മൊഴി നല്‍കാനാണ് രണ്ടാമതും തന്നെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കുറ്റപത്രം ഉടന്‍

കുറ്റപത്രം ഉടന്‍

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 30 ദിവസം കൂടി ബാക്കിനില്‍ക്കെ ദിലീപ് പുറത്തിറങ്ങുന്നത് തടയുകയെന്നതാണ് പോലീസിന്റെ ലക്ഷ്യം. നാദിര്‍ഷായെ ചോദ്യം ചെയ്താല്‍ കൂടുതല്‍ പുതിയ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+