റോമാ ചക്രവര്‍ത്തിയുടെ രൂപ ഭാവമുള്ള ശില്‍പ്പം കടലില്‍ നിന്ന് കരയ്ക്കടിഞ്ഞു;പോലീസിന് തലവേദനയാകുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര: കടലില്‍ നിന്ന് കരയ്ക്കടിഞ്ഞ റോമാ ചക്രവര്‍ത്തിയുടെ രൂപ ഭാവമുള്ള ശില്‍പ്പം വടകര പോലീസിന് തലവേദനയാകുന്നു. പുരാവസ്ഥുവായതിനാല്‍ തള്ളാനും കൊള്ളാനും ആകാത്ത അവസ്ഥയിലാണ് പോലീസ്.

മഹിളാ മോർച്ച നേതാവിന് അശ്ലീല സന്ദേശം.. ബിജെപി സംസ്ഥാന നേതാവ് പുറത്ത്

കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് ശില്‍പ്പം പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നത്. ആയുധം ഏന്തി നില്‍ക്കുന്ന ഭടന്റെ പൂര്‍ണകായ ശില്‍പമാണ് ഇത്.

shilppam

ചളിയില്‍ കുരുങ്ങി വര്‍ങ്ങളോളം കിടന്നതിനാല്‍ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നുണ്ട്. തലപ്പാവയും ഭടന്റെ വസ്ത്രവും കൈയില്‍ മഴുവിന്റെ ശൂലത്തിന്റേയും ആകൃതിയിലുള്ള ആയുധമേന്തി നില്‍ക്കുന്ന ശില്‍പ്പത്തിന് പഴയ റോമാ ചക്രവര്‍ത്തിമാരുടെ രൂപഭാവമാണുള്ളത്. ശില്‍പ്പം പുരാവസ്ഥു വകുപ്പിന് കൈമാറാന്‍ ഒരുങ്ങുകയാണ് പോലീസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police got a statue which resembles roman emperor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്