Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദങ്ങള്‍ പൊളിഞ്ഞു; സായുധ വിപ്ലവത്തിന് കുപ്പു ദേവരാജ് ആഹ്വാനംചെയ്തു

നിലമ്പൂര്‍ കാട്ടില്‍ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകളുടെ രണ്ട്‌ വീഡിയോകളാണ് പുറത്തായത്. 22 സെക്കന്റും ഒരു മിനുട്ട് ഒന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് വീഡിയോകള്‍

മലപ്പുറം: നിരായുധരായ കുപ്പുദേവരാജിനെയും അജിതയെയും പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം പൊളിയുന്നു. ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന വാദം പോലീസിനെ പ്രതികൂട്ടിലാക്കിയിരുന്നു. എന്നാല്‍ കുപ്പു ദേവരാജ് സായുധ വിപ്ലവത്തിന് ആഹാ്വാനം ചെയയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് പോലീസ് ആശ്വാസിക്കാന്‍ വകയായി.

നിലമ്പൂര്‍ കാട്ടില്‍ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകളുടെ രണ്ട്‌ വീഡിയോകളാണ് പുറത്തായത്. 22 സെക്കന്റും ഒരു മിനുട്ട് ഒന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് വീഡിയോകള്‍. കുപ്പു ദേവരാജും അജിതയുെ കൊല്ലപ്പെടുന്നതിന് മുമ്പുള്ളതാണ് വീഡിയോകള്‍. സായുധ വിപ്ലവത്തിന് തയ്യാറെടുക്കാണമെന്ന് ആഹ്വാനം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

 മുദ്രാവാക്യം വിളി

മുദ്രാവാക്യം വിളി

മാവോവാദി നേതാവ് വിക്രം ഗൗഡ മുദ്രാവാക്യം വിളിക്കുന്നതും തുടര്‍ന്ന് കുപ്പു ദേവരാജ് ക്ലാസെടുക്കുന്നതുമാണ് ദൃശ്യങ്ങലിലുള്ളത്.

പാര്‍ട്ടിയിലേക്ക്

ആദിവാസികളില്‍നിന്ന് പാര്‍ട്ടിക്കുലഭിച്ച മൂന്നുപേര്‍ ഇവിടെ സന്നിഹിതരാണെന്നും അവരെ സ്വാഗതംചെയ്യുന്നുവെന്നും കുപ്പു ദേവരാജ് പറയുന്നുണ്ട്.

 ആയുധം

ആയുധം

തമിഴിലാണ് പ്രസംഗങ്ങളും ആഹ്വാനവും നടന്നത്. എല്ലാവരുടെയും കൈകളില്‍ ആയുധങ്ങളുമുണ്ട്.

പുതിയ പദ്ധതികള്‍

കാട്ടില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. അതില്‍ പുതിയ പദ്ധതികള്‍ ഉണ്ടെന്ന് കുപ്പു ദേവരാജ് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+