കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസിസ്റ്റന്റ് കമ്മീഷണര്‍ പട്ടാപ്പകല്‍ 'അവതാരക'യെ കയറിപ്പിടിച്ചു; സംഭവം കൊല്ലത്ത് !!!

  • By Vishnu
Google Oneindia Malayalam News

കൊല്ലം: ടെലിവിഷന്‍ പ്രോഗാമുകളായാലും അവാര്‍ഡ് നൈറ്റായാലും പാര്‍ട്ടി സമ്മേളനത്തിനു പോലും ഇപ്പോള്‍ അവതാരകരില്ലാതെ പറ്റില്ലെന്നാണ്. പക്ഷേ പ്രോഗാം ആങ്കര്‍ ചെയ്യാനെത്തുന്ന അവതാരകരോട് സംഘാടകര്‍ മോശമായി പെരുമാറിയ സംഭവങ്ങള്‍ നിരവധിയാണ്.

എന്നാല്‍ വേലി തന്നെ വിള തിന്നാലോ... സൈബര്‍ പോലീസിന്റെ സെമിനാര്‍ ആങ്കര്‍ ചെയ്യാനെത്തിയ അവതാരകയെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കയറിപ്പിടിച്ചത്രേ! അതും പട്ടാപ്പകല്‍... കൊല്ലത്ത് നടന്ന പോലീസുകാരുടെ രാജ്യാന്തര സെമിനാറിടെയാണ് സംഭവം. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം പങ്കെടുത്ത സമ്മേളനത്തിനിടെയാണ് കേളേജ് വിദ്യാര്‍ത്ഥിനിയായ അവതാരകയെ കയറിപ്പിടിച്ചത്.

അവതാരക വരാന്തയിലൂടെ പോകുമ്പോള്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കയറിപ്പിടിച്ചു. കുതറിയോടിയ അവതാരക പരാതിയുമായെത്തിയപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്. കയറിപ്പിടിച്ച ഉദ്യോഗസ്ഥന്റൈ റാങ്ക് ഒന്നും നോക്കിയില്ല, അപ്പോഴെ പരിപാടിയില്‍ നിന്ന് ഇറക്കിവിട്ടു... ഉദ്യോഗസ്ഥന്‍ ആരെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും...

സമ്മേളനത്തിനിടെ

സമ്മേളനത്തിനിടെ

കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിന്റെ അവതാരകയെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കയറിപ്പിടിച്ചത്. വിദേശ പോലീസ് ഉദ്യോഗസ്ഥര്‍ വരെ പങ്കെടുത്ത സമ്മേളനത്തിനിടെയാണ് അവതാരകയെ കയറിപ്പിടിച്ചത്‌.

പകല്‍

പകല്‍

രാത്രിയിലൊന്നുമല്ല, പട്ടാപ്പകലാണ് അവതാരകയെ പോലീസ് ഉദ്യോഗസ്ഥന്‍ കയറിപ്പിടിച്ചത്. സമ്മേളനം നടക്കുന്ന ഹാളിലേക്കുള്ള വരാന്തയില്‍ വച്ചായിരുന്നു സംഭവം

ഉന്നതന്‍

ഉന്നതന്‍

അസിസ്റ്റന്റ് കമ്മീഷണര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയത്. സ്ത്രീകളടക്കമുള്ളവരുചെ സൈബര്‍ പരാതികള്‍ പരിശോധിക്കു്‌നന ഉദ്യോഗസ്ഥനാണത്രേ ഇയാള്‍.

മലയാളി

മലയാളി

വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ കേരള പോലീസിന്റെ മാനം കെടുത്തിയ ഉദ്യോഗസ്ഥന്‍ മലയാളിയാണ്. സംഭവമറിഞ്ഞ്‌വിദേശ പ്രതിനിധികള്‍ അമ്പരന്നെത്രേ.

പ്രശംസ

പ്രശംസ

ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സമ്മേളനത്തെ പ്രശംസിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ കത്ത് വായിച്ച് കൊണ്ടിരിക്കവെയാണ് സംഭവം. കുതറി ഓടിയ അവതാരക പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പില്‍ പി പ്രകാശിനോട് പരാതി പറയുകയായിരുന്നു.

പരാതി

പരാതി

അവതാരക പരാതി നല്‍കുന്നതിന് മുമ്പേ സംഭവം ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിഞ്ഞു. എസിപിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസിപിയെ സസ്പന്റ് ചെയ്യണമെന്നാണ് മനോജ് എബ്രഹാമിന്റെ നിലപാട്.

English summary
Assistant commissioner grabbed anchor on international seminar at kollam, Anchor give a complaint to DGP Loknath behra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X