കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്ത് പൊലീസ്; ജാമ്യമില്ലാ കുറ്റം ചുമത്തി

Google Oneindia Malayalam News

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട് .

1

തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍. നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴി ലഭിച്ച പരാതിയിലാണ് കേസ്. യൂണിഫോമിന് പകരം മതവേഷത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബസ് ഓടിച്ചു' എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

2

ഹൂറികളെ തേടിയുള്ള തീര്‍ത്ഥ യാത്ര എന്ന് തുടങ്ങുന്ന കുറിപ്പാണ് കൃഷ്ണരാജ് പഹ്കുവച്ചത്. കൊണ്ടോട്ടിയില്‍ നിന്നും കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്. ആട് മേക്കാന്‍ താല്പര്യം ഉള്ള ആര്‍ക്കും കേറാം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം എന്നാണ് കൃഷ്ണ രാജ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

3

വലിയ ചര്‍ച്ചയാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സംഘപരിവാര്‍ പ്രൊഫൈലുതലാണ് ചിത്രത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ചത്. എന്നാല്‍ ഈ ഡ്രൈവര്‍ യതാര്‍ത്ഥ യൂണിഫോം ധരിച്ചായിരുന്നു വാഹനം ഓടിച്ചത്. ഇക്കാര്യത്തില്‍ കെ എസ് ആര്‍ ടി സി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

4

കെ. എസ്. ആര്‍. ടി. സി ബസ്സില്‍ യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ ജീവനക്കാരന്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നു എന്ന് തെറ്റിധാരണ പരത്തുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെ.എസ്.ആര്‍ ടി സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

5

അന്വേഷണത്തില്‍ കെ.എസ്.ആര്‍ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച് അഷറഫ് , എ.റ്റി. കെ 181 ആം നമ്പര്‍ ബസ്സില്‍ മേയ് 24 ന് തിരുവനന്തപുരം - മാവേലിക്കര സര്‍വ്വീസില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

6

കെ എസ് ആര്‍ ടി സി. വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.

7

അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ അഷറഫ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്‌കൈ ബ്ലു ഷര്‍ട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്.

Recommended Video

cmsvideo
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

 ആ വിളിയില്‍ രോമാഞ്ചം കൊള്ളുന്ന ആളല്ല; ഇച്ചായ..വിളി പാകമാകാത്ത ട്രൗസര്‍; തുറന്നടിച്ച് ടൊവിനോ തോമസ് ആ വിളിയില്‍ രോമാഞ്ചം കൊള്ളുന്ന ആളല്ല; ഇച്ചായ..വിളി പാകമാകാത്ത ട്രൗസര്‍; തുറന്നടിച്ച് ടൊവിനോ തോമസ്

English summary
Police have registered a case against Swapna Suresh's lawyer Krishnaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X