കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പോലീസ്, ഹൈക്കോടതിയിലേക്കെന്ന് സൂചന, തിരച്ചിൽ ശക്തം

Google Oneindia Malayalam News

തിരുവനന്തപുരം: യൂട്യൂബില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ എന്നയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് ഉറപ്പായിരിക്കുകയാണ്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് പ്രതികള്‍.

Recommended Video

cmsvideo
Bhagyalakshmi and others have gone missing, Says Police | Oneindia Malayalam

മൂവരേയും തേടി പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാഗ്യലക്ഷ്മി അടക്കമുളളവർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചേക്കാനും സാധ്യതയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

അറസ്റ്റ് ഒഴിവാക്കാന്‍ മാര്‍ഗമില്ല

അറസ്റ്റ് ഒഴിവാക്കാന്‍ മാര്‍ഗമില്ല

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ കോടതി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ഇതോടെയാണ് കാര്യങ്ങള്‍ മൂവരുടേയും അറസ്റ്റിലേക്ക് നീങ്ങും എന്നുറപ്പായത്. മുന്‍കൂര്‍ ജാമ്യം കോടതി അനുവദിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ മാര്‍ഗമില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്.

ഒളിവിലെന്ന് പോലീസ്

ഒളിവിലെന്ന് പോലീസ്

തമ്പാനൂര്‍ പോലീസ് മൂന്ന് പേരുടെയും വീടുകളില്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവില്‍ പോയിരിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു. മൂവരുടേയും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും ഇവര്‍ക്ക് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് എന്നും പോലീസ് പറയുന്നു.

തിരച്ചിൽ ശക്തം

തിരച്ചിൽ ശക്തം

മൂവരുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അടക്കം വീടുകളിലാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം മൂവരുടേയും ജാമ്യാപേക്ഷ തളളിക്കൊണ്ട് കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നിയമത്തെ കായിക ബലം കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടും സംസ്‌ക്കാരം ഇല്ലാത്ത പ്രവര്‍ത്തിയാണ് ഇവര്‍ മൂന്ന് പേരും ചെയ്തത് എന്നും മുൻകൂർ ജാമ്യാപേക്ഷ തളളിക്കൊണ്ട് കോടതി വിമര്‍ശിച്ചു.

വിമർശിച്ച് കോടതി

വിമർശിച്ച് കോടതി

സമാധാനവും നിയമവും കാത്ത് സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കോടതിക്ക് പിന്‍മാറാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തമ്പാനൂര്‍ പോലീസ് ആണ് വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും എതിരെ കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കടക്കല്‍, കയ്യേറ്റം ചെയ്യല്‍, മോഷണം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

വീഡിയോ പുറത്ത് വിട്ടു

വീഡിയോ പുറത്ത് വിട്ടു

യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ചേര്‍ന്ന് വിജയ് പി നായര്‍ എന്ന യൂട്യൂബറെ നേരിട്ട് ചെന്ന് കണ്ട് കൈകാര്യം ചെയ്തത്. ഇയാളുടെ ദേഹത്ത് മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഈ വീഡിയോയും പുറത്ത് വിട്ടു.

English summary
Police in search of Bhaghyalakshmi and two others who attacked youtuber Vijay P Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X