Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ മാവോയിസ്റ്റുകളും പോലീസും നേര്‍ക്കുനേര്‍ വെടിവയ്പ്പ് ; ആദിവാസി മേഖലകളില്‍ തിരച്ചില്‍

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ വന മേഖലയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. നിലമ്പൂരിലെ വനത്തിനോടടുത്തുള്ള നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. മാവോയിസ്റ്റുകളും പ്രത്യേക സേനയായ തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവയ്പ്പ് നടന്നു. ആര്‍ക്കും പരിക്കുകളില്ല.

വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവും വൈകിട്ട് ആറുമണിയോടെയാണ് മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് എത്തിയതോടെ വെടി വയ്ക്കുകയായിരുന്നു. പൊലീസ് സാന്നിധ്യം അറിഞ്ഞയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.

maoist-nilambur

അഞ്ചു റൗണ്ട് വെടിയുതിര്‍ത്തതായി മലപ്പുറം ഡിവൈഎസ്പി പറഞ്ഞു. ആറുപേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നേതൃത്വത്തില്‍ വനത്തിനുള്ളില്‍ പരിശോധന തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹറയും സ്ഥലത്തെത്തി.

Read Also: വനമേഖല മാവോയിസ്റ്റുകളുടെ പിടിയില്‍? മാര്‍ച്ച്പാസ്റ്റും യോഗവും നടന്നു, തണ്ടര്‍ ബോള്‍ട്ടൊക്കെ പേരിന്

നിലമ്പൂരില്‍ വനപ്രദേശങ്ങളില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിട്ടും പോലീസിന് ഒരാളെപോലും ഇതുവരെ പിടികൂടാനായിരുന്നില്ല. പോലീസിനും തണ്ടര്‍ബോട്ട് സേനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നിരിക്കുന്നത്.

Read Also: വീണ്ടുമൊരു പട്ടിണിമരണം; മലപ്പുറത്ത് എടപ്പാളില്‍ വീട്ടമ്മ മരിച്ചത് ഭക്ഷണം കിട്ടാതെ ?

നിലമ്പൂര്‍ പൂക്കോട്ടുംപാടം, മുണ്ടോരി, വഴിക്കടവ്, കാളികാവ് വനപ്രദേശങ്ങളില്‍ നിരവധി തവണ മാവോയിസ്റ്റ് സാനിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വഴിക്കടവ് നാടുകാണി വയനാട് അതിര്‍ത്ഥിയില്‍ സിപിഐ മാവോയിസ്റ്റ് രൂപീകരണത്തിന്റെ 12ാം വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. കേരള, തമിഴ്‌നാട് കര്‍ണാടക വനപ്രദേശത്തെ മുക്കവലയില്‍ വച്ചാണ് പരിപാടി നടത്തിയത്. എടക്കര പോലീസ് സ്‌റ്റേഷനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രമുള്ള വനപ്രദേശമാണ് മുക്കവല.

Read Also: ജേക്കബ് തോമസിനെ എല്‍ഡിഎഫ് സര്‍ക്കാരിന് ആവശ്യമുണ്ട്; അങ്ങനെ പുറത്താക്കാനാകില്ലെന്ന് കോടതിയില്‍

പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് നടന്ന മാവോയിസ്റ്റ് കൂടിച്ചേരല്‍പോലും അറിയാനായില്ലെന്നത് കനത്ത വീഴ്ചയാണ്. ആയുധ ധാരികളായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് വിവരം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നിരവധി പേര്‍ സംഘത്തിലുണ്ടായിരുന്നു.

വിപ്ലവഗാനങ്ങളും ആദിവാസിജീവിതത്തിലെ ദുരിതങ്ങളും പാടി അവയുടെ നൃത്താവിഷ്‌കാരവും നടന്നു. ആദിവാസി വിഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ വളരെയധികം സ്വാധീനെ ചെലുത്തുന്നു എന്നതതിന്റ തൈളിവാണിത്. വനമേഖലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് തണ്ടര്‍ബോള്‍ട്ടും പോലീസും തിരച്ചില്‍ തുടരുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+