നാദിർഷയുടെ വിധി രണ്ട് ദിവസത്തിനകം.. നെഞ്ച് വേദന നാദിർഷയെ രക്ഷിക്കില്ല.. ദിലീപിനൊപ്പം പൂട്ടും!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ആശുപത്രിവാസവും നെഞ്ച് വേദനയുമൊന്നും സംവിധായകന്‍ നാദിര്‍ഷയെ രക്ഷിക്കാന്‍ പോകുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷയെ കുരുക്കാന്‍ തന്നെയാണ് പോലീസ് നീക്കം. ആശുപത്രിയില്‍ നിന്നും പോലീസ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്യിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. രണ്ട് ദിവസത്തിനകം പോലീസിന്റെ ഭാഗത്ത് നിന്നും ആ നിര്‍ണായക നീക്കം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപ് നിരപരാധിയെന്നതിന് കയ്യിൽ തെളിവുണ്ട്.. നടിയെ ക്രൂരമായി അധിക്ഷേപിച്ച് പിസി ജോർജ് വീണ്ടും!

എആർ റഹ്മാനോട് രാജ്യം വിടാൻ സന്തോഷ് പണ്ഡിറ്റ്.. തെറിവിളിച്ചും അധിക്ഷേപിച്ചും നാട് കടത്താൻ സംഘികൾ..!

നാടകം ചെലവാകില്ല

നാടകം ചെലവാകില്ല

നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവായിക്കിട്ടാന്‍ പല വഴികളും നാദിര്‍ഷ പയറ്റിയെങ്കിലും അതൊന്നും രക്ഷയാകാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം നാദിര്‍ഷയെ കേസുമായി ബന്ധപ്പെടുത്താനുതകുന്ന നിരവധി വിവരങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

രണ്ട് ദിവസത്തിനകം നീക്കം

രണ്ട് ദിവസത്തിനകം നീക്കം

രണ്ട് ദിവസത്തിനകം തന്നെ നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇന്നോ നാളെയോ തന്നെ പോലീസിന്റെ നിര്‍ണായക തീരുമാനം ഇക്കാര്യത്തിലുണ്ടാകും. നാദിര്‍ഷ ഇപ്പോള്‍ത്തന്നെ പോലീസ് കസ്റ്റഡിയിലാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല

ഗൂഢാലോചനയിൽ പങ്കുണ്ടോ

ഗൂഢാലോചനയിൽ പങ്കുണ്ടോ

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ നാദിര്‍ഷയ്ക്ക് ഏതെങ്കിലും തരത്തില്‍ പങ്കാളിത്തമുണ്ടോ എന്നതാണ് പോലീസിന് അറിയേണ്ടത്. നാദിര്‍ഷയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്‌ററിലേക്ക് കടക്കണമോ എന്ന കാര്യത്തില്‍ പോലീസ് തീരുമാനം എടുക്കുകയുള്ളൂ.

അറസ്റ്റ് തടയാനാവില്ല

അറസ്റ്റ് തടയാനാവില്ല

നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ 13നാണ് പരിഗണിക്കുക. അതിന് ശേഷം മാത്രം മതി നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ എ്ന്ന അഭിപ്രായവും അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന് ഉണ്ട് എ്ന്നാണ് അറിയുന്നത്. നാദിര്‍ഷയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു

ജാമ്യത്തിന്റെ ആവശ്യമില്ല

ജാമ്യത്തിന്റെ ആവശ്യമില്ല

അറസ്റ്റിന്റെ കാര്യത്തില്‍ പോലീസിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ

ചോദ്യം ചെയ്യേണ്ടത് അത്യാവശ്യം

ചോദ്യം ചെയ്യേണ്ടത് അത്യാവശ്യം

കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.

ഹാജരാവാൻ നോട്ടീസ്

ഹാജരാവാൻ നോട്ടീസ്

ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

ഇത് വെറും തന്ത്രം

ഇത് വെറും തന്ത്രം

എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിലപാടാണ് നാദിര്‍ഷ സ്വീകരിച്ചിരിക്കുന്നത്. പോലീസ് നോട്ടീസ് ലഭിച്ച് നാദിര്‍ഷ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. നെഞ്ച് വേദനയാണ് എന്നാണ് ന്യായീകരണം. ഇത് ചോദ്യം ചെയ്യൽ ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണ് എന്ന വിലയിരുത്തലാണ് അന്വേഷണസംഘം നടത്തുന്നത്.

പോലീസ് ഭീഷണിപ്പെടുത്തുന്നു

പോലീസ് ഭീഷണിപ്പെടുത്തുന്നു

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാദിര്‍ഷ ഉന്നയിച്ചിരിക്കുന്നത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. മുന്‍കൂര്‍ ജാമ്യം നേടിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.

നിരപരാധിയെന്ന് നാദിർഷ

നിരപരാധിയെന്ന് നാദിർഷ

നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു ദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തുന്നു.

പറഞ്ഞതെല്ലാം കള്ളം

പറഞ്ഞതെല്ലാം കള്ളം

നേരത്തെ ഒരുതവണ ചോദ്യം ചെയ്തപ്പോൾ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് പോലീസിനിപ്പോള്‍ വ്യക്തമായിരിക്കുന്നത്. ജയിലില്‍ നിന്നും പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് സംസാരിച്ചുവെന്നതിന് പോലീസിന്റെ പക്കല്‍ തെളിവുണ്ട്. പലവതണ സുനി ജയിലിനകത്ത് നിന്നും നാദിര്‍ഷയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ആദ്യത്തെ ഫോണ്‍കോള്‍ 16 സെക്കന്‍ഡ് മാത്രമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഫോണ്‍വിളി 10 മിനുട്ടോളം നീണ്ട് നിന്നിരുന്നു

തെളിവായി ഫോൺവിളികൾ

തെളിവായി ഫോൺവിളികൾ

പള്‍സര്‍ സുനിയുടെ ഫോണ്‍വിളിക്ക് ശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപുമായി നാദിര്‍ഷ 15 മിനുറ്റോളം സംസാരിച്ചു എന്നതിനും പോലീസിന്റെ പക്കല്‍ രേഖകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം ദിലീപ് തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.അതിന് ശേഷം ദിലീപ് വീണ്ടും നാദിര്‍ഷയെ ഫോണില്‍ വിളിക്കുകയുണ്ടായി. ഈ ഫോണ്‍ സംഭാഷണം 20 മിനുറ്റോളം നീണ്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

സംസാരം സംശയകരം

സംസാരം സംശയകരം

ഇക്കാര്യങ്ങളൊന്നും നാദിര്‍ഷ പോലീസിനോട് പറഞ്ഞിരുന്നില്ല. സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ മൊഴിയുമായി ഒത്തുപോകുന്നതല്ല ഈ വിവരങ്ങള്‍. മാത്രമല്ല സുനി ഫോണില്‍ നാദിര്‍ഷയോട് സംസാരിച്ചത് ഒരു പരിചയവും ഇല്ലാത്ത ആളോടെന്ന പോലെയല്ല. നാദിര്‍ഷയും കേസില്‍ സംശയമുനയിലുള്ള കാവ്യാ മാധവനും ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

വിദഗ്ധപരിശീലനം ലഭിച്ചെന്ന്

വിദഗ്ധപരിശീലനം ലഭിച്ചെന്ന്

മാത്രമല്ല ആദ്യഘട്ട ചോദ്യം ചെയ്യലിന് മുന്‍പ് നാദിര്‍ഷയ്ക്ക് അതുമായി ബന്ധപ്പെട്ട് വിദഗ്ധപരിശീലനം ലഭിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. പോലീസിന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് നാദിര്‍ഷയെ പരിശീലിപ്പിച്ചത്.ഇവരുടെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തേക്ക് നാദിര്‍ഷ പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

ഒളിവിൽ പോയതായും സൂചന

ഒളിവിൽ പോയതായും സൂചന

ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഈ സമയത്ത് പൊതുരംഗത്തും നാദിര്‍ഷ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പുനരൂലിലെ ഒരു എസ്റ്റേറ്റില്‍ ഒളിവിലായിരുന്നു നാദിര്‍ഷ എന്നാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ സുഹൃത്തുക്കളുടേത് ആണത്രേ പുനലൂരിലെ ഈ എസ്റ്റേറ്റ്.

ഒളിവ് ജീവിതം അന്വേഷിക്കുന്നു

ഒളിവ് ജീവിതം അന്വേഷിക്കുന്നു

നിലമ്പൂരിലും ഫോർട്ട് കൊച്ചിയിലുമുള്ള റിസോർട്ടുകളിളും നാദിർഷ കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയെന്നാണ് വിവരം. നാദിര്‍ഷയുടെ ഈ ഒളിവ് ജീവിതം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാലത്ത് നാദിർഷയെ സന്ദർശിച്ച സിനിമാക്കാർ അടക്കമുള്ളവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് കോടതിയെ ധരിപ്പിച്ചേക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police may question Nadirshah within two days.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്