ശബരിമല അയ്യപ്പനെ കാണാനും കൈക്കൂലി!
കോട്ടയം: അയ്യപ്പ ദര്‍ശനത്തിന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കോട്ടയം ക്രൈംബ്രാഞ്ചിലെ കോണ്‍സ്റ്റബിളായിരുന്ന അനിലിനെയാണ് സന്നിധാനത്തുനിന്ന് അനധികൃതമായ പണമുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റിയത്.
വര്‍ഷങ്ങളായി ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് പോകാറാള്ള അനില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് തന്റെ പണി തുടങ്ങുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്ന് പണം വാങ്ങി അവരെ വി വി ഐ പി വരിയില്‍ എത്തിച്ച് ദര്‍ശന സൗകര്യം ഒരുക്കും. ഇവര്‍ക്ക് സ്വോപാനത്തിന് വളരെ അടുത്തുനിന്ന് തൊഴാനും ഏറെ നേരം ഇവിടെ നില്‍ക്കാനുമുള്ള സൗര്യവും ഒരുക്കികൊടുക്കും.

ഇത്തരത്തില്‍ ഒരു തമിഴ്‌നടനില്‍ നിന്നും പണം വാങ്ങിയതായി പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ശബരിമല സീസണില്‍ ചെന്നൈയിലെ ഒരു പ്രമുഖ വസ്ത്രവ്യാപാരിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയ അനില്‍ അയാള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി. ഇവിടെ ഇത് പതിവാണെന്ന് തെറ്റിദ്ധരിച്ചാണ് വ്യാപാരി പണം നല്‍കിയത്. ഈ വ്യാപാരിയുടെ ബന്ധു ഒരു ഉര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണം വന്നപ്പോള്‍ സംഭവം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്ത.
കോട്ടയത്തു നിന്ന് ഇടുക്കിയിലെക്കാണ് അനിലിനെ സ്ഥലം മാറ്റിയത്. പമ്പ മുതലാണ് വി ഐ പികള്‍ക്ക് എസ്‌കോര്‍ട്ട് ഒരുക്കുന്നത്. ഇയാളുടെ കൈക്കൂലി വാങ്ങലിനെ എതിര്‍ക്കുന്ന മറ്റ് ഉദ്യോഗസ്ഥരെ സന്നിധാനത്തിന്റെ തന്നെ മറ്റ് പലയിടങ്ങളിലെക്കും മാറ്റി നിമയമിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications