നടിയുടെ നഗ്നദൃശ്യം ആവശ്യപ്പെട്ടു ! പക്ഷേ മൃഗീയമായി ഉപദ്രവിക്കുമെന്ന് കരുതിയില്ല !! ദിലീപിന്റെ മൊഴി ?

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത് അപ്രതീക്ഷിതമായാണ്. ആരോപണ വിധേയന്‍ ആയിരുന്നുവെങ്കിലും നടനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കില്ല എന്ന സൂചനകള്‍ പരക്കുന്നതിനിടെയായിരുന്നു നടനെ പോലീസ് പൂട്ടിയത്.

പള്‍സര്‍ സുനിയുടെ ആദ്യ റേപ്പ് ക്വട്ടേഷന് ഇരയായ ആ യുവനടി ആര്...?? ഭാമ പ്രതികരിക്കുന്നു..!!

ദിലീപ് പൾസർ സുനിക്ക് നൽകിയ ആദ്യ ക്വട്ടേഷൻ നടിക്കെതിരെ അല്ല...!! സുനിയുടെ ഗുണ്ടാസംഘം അന്ന് ചെയ്തത് !!

ആദ്യഘട്ടത്തില്‍ ദിലീപ് പോലീസിനോട് അന്വേഷണത്തില്‍ സഹകരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. എങ്കിലും കൃത്യമായ ചോദ്യങ്ങളിലൂടെ ദിലീപിനെ പോലീസ് കുടുക്കിയിരിക്കുകയാണ്. ദിലീപ് പോലീസിനോട് വെളിപ്പെടുത്തിയ ചില നിര്‍ണായക വിവരങ്ങള്‍ മനോരമ പുറത്ത് വിട്ടിരിക്കുന്നു.

ക്വട്ടേഷൻ വിവരം

ക്വട്ടേഷൻ വിവരം

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയ ക്വട്ടേഷന്റെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നതാണ്. പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങളും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുമാണ് പുറത്ത് വന്നത്.

നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാവുന്ന മൊഴി അന്വേഷണ സംഘത്തിന് ദിലീപ് നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.പള്‍സര്‍ സുനിയോട് ദിലീപ് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു എന്ന് തെളിയിക്കാവുന്ന വിവരങ്ങള്‍ ദിലീപില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഉപദ്രവിക്കുമെന്ന് കരുതിയില്ല

ഉപദ്രവിക്കുമെന്ന് കരുതിയില്ല

പള്‍സര്‍ സുനിക്ക് ക്വട്ടേഷന്റെ ഭാഗമായി പണം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ദിലീപ് അന്വേഷണസംഘത്തോട് സമ്മതിച്ചുവെന്നും സൂചനയുണ്ട്. എന്നാല്‍ നടിക്ക് നേരെ ശാരീരിക ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും ദിലീപ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിർണായക വിവരങ്ങൾ

നിർണായക വിവരങ്ങൾ

ദിലീപിനെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റുചില നിര്‍ണായക വിവരങ്ങള്‍ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണറിയുന്നത്. നടിയുമായി ഉറ്റബന്ധത്തിലാണെന്ന് ദിലീപിനെ സുനി ധരിപ്പിച്ചിരുന്നു.

അടുത്ത ബന്ധമെന്ന്

അടുത്ത ബന്ധമെന്ന്

നടിയുമായി അടുത്ത ബന്ധം ഉള്ളതിനാല്‍ നഗ്നചിത്രം എടുത്തുതരാം എന്ന് സുനി ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ദിലീപിനോട് പറയുകയായിരുന്നു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് പോയാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു.

ഇരുവരും ധാരണയിൽ

ഇരുവരും ധാരണയിൽ

ഇത് സംബന്ധിച്ചും സുനിയും ദിലീപും തമ്മില്‍ ധാരണയുണ്ടാക്കി. ഫോണ്‍ കേടായപ്പോള്‍ നന്നാക്കാന്‍ കൊടുത്തുവെന്നും അപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നും പറയണമെന്നായിരുന്ന ധാരണയുണ്ടാക്കിയത്.

കഴുത്ത് ചിത്രീകരിക്കാൻ

കഴുത്ത് ചിത്രീകരിക്കാൻ

നടിയുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തത് ആവരുതെന്ന് ദിലീപ് സുനിയോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇത് തെളിയിക്കാനായി നടിയുടെ കഴുത്തിന്റെ ഭാഗം കൂടുതല്‍ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.

മോർഫ് ചെയ്യരുത്

മോർഫ് ചെയ്യരുത്

നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ മോതിരത്തിന്റെ ദൃശ്യവും വേണമെന്ന് ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. യഥാര്‍ത്ഥ ചിത്രങ്ങള്‍ അല്ലെങ്കില്‍ ക്വട്ടേഷന്‍ പണം തരില്ലെന്നും പറഞ്ഞിരുന്നുവത്രേ.

പരാതിപ്പെടില്ലെന്ന് ഉറപ്പ്

പരാതിപ്പെടില്ലെന്ന് ഉറപ്പ്

നടി ആക്രമണത്തെക്കുറിച്ച് പരാതി നല്‍കില്ല എന്ന ധാരണയിലാണ് പ്രതികള്‍ പദ്ധതി തയ്യാറാക്കിയത്. നടി പരാതിപ്പെടില്ലെന്ന് ദിലീപ് സുനിക്ക് ഉറപ്പ് നല്‍കിയിരുന്നതായും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നടി പരാതിപ്പെട്ടതോടെയാണ് ലക്ഷ്യം പൊളിഞ്ഞത്.

വ്യക്തി വൈരാഗ്യം കാരണം

വ്യക്തി വൈരാഗ്യം കാരണം

നടിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ദിലീപിന്റെ കുടുംബ പ്രശ്‌നത്തില്‍ നടി തലയിട്ടത് ശത്രുതയ്ക്ക് ഇടയാക്കിയെന്നും ഇതേ തുടര്‍ന്ന് പള്‍സര്‍ സുനിയെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചുവെന്നുമാണ് വിവരങ്ങള്‍.

English summary
Details of police questioning Dileep in actress attack case
Please Wait while comments are loading...