വീഡിയോയ്ക്ക് വേണ്ടി പോലീസിന്റെ 'പരക്കംപായൽ'; ദിലീപിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ്!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ്. ഉച്ചയ്ക്ക് ശേഷമാണ് അന്വേഷണസംഘം റെയ്ഡിനെതിതയത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ്. യുവനടിയെ പൾസർ സുനി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപിന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

മുൻപ് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ വസ്ത്രവ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യിലും പോലീസ് പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങൾ ദിലീപിന്റെ പക്കലെത്തിച്ചിട്ടും പണം നൽകിയില്ലെന്നു മുൻപ് സുനി മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിന്റെ തുടരന്വേഷണത്തിനും ദൃശ്യങ്ങള്‍ കണ്ടെത്തേണ്ടത് പോലീസിന് നിര്‍ണായകമാണ്.

Dileep

അതേസമയം ജാമ്യപേക്ഷ പരിഗണിക്കവെ ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയത്. ഫോണുകള്‍ പൊലീസിനെ ഏല്‍പിച്ചാല്‍ കൃത്രിമം കാണിക്കുമെന്നും പ്രതിഭാഗം ആരോപിച്ചു. അതേസമയം നടന്‍ ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുളളതായിരുന്നു. ഈ പ്രസ്താവന വഴി കേരള പോലീസിന് തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമായി. ഒരു സിനിമാ നടന്റെ അറസ്റ്റില്‍ വരെ എത്തിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

English summary
Police raid in Dileep's home
Please Wait while comments are loading...