ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമിയെ അറസ്റ്റ് ചെയ്തു; യുവതിക്കെതിരെ കേസില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയെ അറസ്റ്റ് ചെയ്തു. പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദയെന്ന് ശ്രീഹരി സ്വാമിയുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ചികിത്സയില്‍ കഴിയുന്ന ഇയാളെ ചികിത്സ പൂര്‍ത്തിയാല്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

അതേസമയം, സ്വാമിയുടെ ജനനേന്ദ്രിയ ഛേദിച്ചെന്ന് അവകാശപ്പെടുന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും പ്രത്യേക കേസ് യുവതിക്കെതിരെ ചുമത്തില്ലെന്ന് അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചു.

swamy1

പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലം തൊട്ടേ ഇയാള്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് പേട്ട സ്വദേശിയായ ഇരുപത്തിമൂന്നുകാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരി എന്ന നിലയിലാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിക്കെതിരെ പ്രത്യേക കേസെടുക്കരുതെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വര്‍ഷങ്ങളായുള്ള പീഡനത്തില്‍ സഹികെട്ട യുവതി വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ചത്. ഇതിനുശേഷം പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. അതേസമയം, താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്നാണ് സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞത്.

English summary
Police record arrest of Kerala godman whose genitals were chopped off by woman
Please Wait while comments are loading...