ഭാര്യയ്ക്കൊപ്പം ഹോട്ടലിൽ കയറി, പിന്നീട് കാണാതായി! മന്ത്രി എംഎം മണിയുടെ സഹോദരന്റെ മരണം; ദുരൂഹത ബാക്കി

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തൊടുപുഴ: മന്ത്രി എംഎം മണിയുടെ ഇളയ സഹോദരൻ എംഎം സനകന്റെ മരണത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് വെള്ളത്തൂവൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സനകൻ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്.

ബെഹ്റയുടെ ബംഗാളി കൊണ്ടും രക്ഷയില്ല! കൂടുതൽപേർ കേരളം വിടുന്നു, ബംഗാളിൽ നോട്ടീസ് വിതരണവും...

ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു! ഭാര്യയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അനീസ്! ലൗജിഹാദല്ലെന്ന് ഹൈക്കോടതി

കഴിഞ്ഞ വെള്ളിയാഴ്ച അടിമാലിയിലെ ഹോട്ടലിൽ നിന്നും കാണാതായ സനകനെ പിറ്റേദിവസം ഉച്ചയോടെയാണ് വെള്ളത്തൂവൽ കുത്തുപാറയിൽ അവശനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻതന്നെ സനകനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ശനിയാഴ്ച രാത്രിയിലാണ് സനകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരന്റെ മരണത്തിലെ ദുരുഹത സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി എംഎം മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വേങ്ങര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം? വേങ്ങരയിലേക്ക് കടത്തിയ 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

അടിമാലിയിലെ ഹോട്ടലിൽ...

അടിമാലിയിലെ ഹോട്ടലിൽ...

കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ചിത്തണ്ണിയിലേക്ക് വരുന്നതിനിടെ സനകനും ഭാര്യയും അടിമാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. ഇവിടെവെച്ചാണ് സനകനെ കാണാതായത്.

കുത്തുപാറയിൽ...

കുത്തുപാറയിൽ...

അടിമാലിയിലെ ഹോട്ടലിൽ നിന്നും കാണാതായ സനകനെ പിറ്റേദിവസം ഉച്ചയോടെ കുത്തുപാറയിലെ റോഡരികിലാണ് കണ്ടെത്തിയത്.

തലയ്ക്ക്...

തലയ്ക്ക്...

കുത്തുപാറയിലെ റോഡരികിൽ നിന്നും കണ്ടെത്തിയ സനകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രക്തസ്രാവം...

രക്തസ്രാവം...

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സനകൻ മരണപ്പെട്ടത്. തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു.

മന്ത്രി...

മന്ത്രി...

അടിമാലിയിൽ നിന്ന് കാണാതായ സഹോദരനെ കുത്തുപാറയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എംഎം മണി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

സംസ്ക്കാരം...

സംസ്ക്കാരം...

കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ തറവാട്ടിലാണ് സനകൻ കുടുംബസമേതം താമസിച്ചിരുന്നത്. ഒരു മാസം മുൻപാണ് അടിമാലി പത്താംമൈലിലേക്ക് താമസം മാറ്റിയത്. എംഎം ലംബോദരന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം കുഞ്ചിത്തണ്ണിയിലെ തറവാട്ടുവളപ്പിലാണ് സംസ്ക്കരിച്ചത്.

അന്വേഷണം...

അന്വേഷണം...

സനകന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിലെ ദുരൂഹത വിശദമായി അന്വേഷിക്കുമെന്നാണ് വെള്ളത്തൂവൽ എസ്ഐ മാധ്യമങ്ങളോട് പറഞ്ഞത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police registered case on death of mm mani's brother.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്