ദിലീപുമൊത്ത് വിദേശയാത്ര..!! സുനിയുമായി ഫോൺവിളി..!! സാമ്പത്തിക ഇടപാടുകള്‍..! എംഎല്‍എയുടെ മൊഴി..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമാരംഗത്തെ അതികായനായ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ പെട്ടതിന് പിന്നാലെ പല പ്രമുഖരും കുടുങ്ങുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായി അറിയപ്പെട്ടിരുന്ന ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്‍വര്‍ സാദത്തില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.

ദിലീപിന് കച്ചിത്തുരുമ്പ്..! നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുമ്പോൾ മഞ്ജു വാര്യർ ദിലീപിനൊപ്പം..!

ദിലീപിന് മുൻപും പൾസർ സുനിക്ക് റേപ്പ് ക്വട്ടേഷൻ..!! ഇര യുവനടി..! ക്വട്ടേഷൻ കൊടുത്തത് ആ പ്രമുഖൻ !!

മൊഴിയെടുത്തു

മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എയില്‍ നിന്നും തൃക്കാക്കര എംഎല്‍എ പിടി തോമസില്‍ നിന്നും പോലീസ് മൊഴിയെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. നിലവില്‍ അന്‍വര്‍ സാദത്തില്‍ നിന്നുമാണ് പോലീസ് മൊഴിയെടുത്തിരിക്കുന്നത്.

ഒരു മണിക്കൂർ നീണ്ടു

ഒരു മണിക്കൂർ നീണ്ടു

രാവിലെ പത്ത് മണിക്ക് ശേഷം ഒരു മണിക്കൂറോളമാണ് എംഎല്‍എയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുളള എംഎല്‍എയില്‍ നിന്നും അവിടെ എത്തിയാണ് മൊഴിയെടുത്തത്.

സാമ്പത്തിക ഇടപാടുകൾ

സാമ്പത്തിക ഇടപാടുകൾ

ദിലീപുമായി അന്‍വര്‍ സാദത്തിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ അന്‍വര്‍ സാദത്തിനെതിരെ പരാതിയും നല്‍കിയിരുന്നു.

വിദേശ യാത്ര

വിദേശ യാത്ര

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത് എന്ന് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ദിലീപുമൊത്തുള്ള വിദേശ യാത്രയെക്കുറിച്ചും ചോദിച്ചറിഞ്ഞു.

ദിലീപിനൊപ്പം ദുബായിൽ

ദിലീപിനൊപ്പം ദുബായിൽ

ദിലീപുമൊത്ത് താന്‍ ഒരു തവണയേ വിദേശത്ത് പോയിട്ടുള്ളൂ. അത് ജയ്ഹിന്ദ് ചാനലിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് നടത്തിയ യാത്ര ആയിരുന്നുവെന്നും അന്‍വര്‍ സാദത്ത് മൊഴി നല്‍കി.

സുനിയെ വിളിച്ചുവെന്ന്

സുനിയെ വിളിച്ചുവെന്ന്

അന്‍വര്‍ സാദത്ത് എംഎല്‍എയ്‌ക്കെതിരെ വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. പള്‍സര്‍ സുനിയും ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ വിളിച്ചതിന് രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

അടുത്ത സുഹൃത്തുക്കൾ

അടുത്ത സുഹൃത്തുക്കൾ

ദിലീപിനോട് ചേര്‍ത്തുള്ള ആരോപണങ്ങള്‍ അന്‍വര്‍ സാദത്ത് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അതേസമയം ദിലീപുമായി അടുത്ത സൗഹൃദബന്ധം ഉണ്ടെന്നുള്ള കാര്യം എംഎല്‍എ സമ്മതിച്ചിട്ടും ഉണ്ടായിരുന്നു.

ഒരിടപാടും ഇല്ല

ഒരിടപാടും ഇല്ല

പക്ഷേ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ദിലീപുമായിട്ട് ഇല്ല. നിരപരാധി ആണെന്നാണ് തന്നോട് ദിലീപ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും അൻവർ സാദത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അൻവർ സാദത്ത് പറഞ്ഞിരുന്നു.

English summary
Police registered statement of Anwar Sadath MLA in actress abduction case
Please Wait while comments are loading...