അന്‍വര്‍ എംഎല്‍എ 50ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ പരാതിക്കാരനോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ പോലീസ്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ബിസിനസ് പങ്കാളിത്തത്തിന് 50ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ പിവി അന്‍വര്‍ എം.എല്‍.എക്കെതിരെയുള്ള കേസില്‍ പരാതിക്കാരനോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ മഞ്ചേരി പൊലീസ് ആവശ്യപ്പെട്ടു. മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീം നടുത്തൊടിയോടാണ് മൊഴി നല്‍കുവാന്‍ ആവശ്യപ്പെട്ടത്.

നോട്ടയോട് പൊരുതിത്തോറ്റ ബിജെപിക്ക് ട്രോള്‍ പൊങ്കാല!!! ദേശീയ പാര്‍ട്ടിയല്ല, ദേശീയ ദുരന്തമെന്ന്!!!

പരാതിക്കാരനും, കുടുംബവും വിദേശത്ത് ജോലിചെയ്യുന്നവരാണ്്. അതിനാല്‍ ഇക്കാര്യം ഫോണ്‍ വഴി അറിയിക്കുകയായിരുന്നുവെന്ന് മഞ്ചേരി സി.ഐ അറിയിച്ചു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാത്തിലാണ് മഞ്ചേരി പൊലീസ് കേസെടുത്തത്. കര്‍ണാടകയില്‍ കൈമാറ്റാധികാരത്തിലുള്ള ഭൂമി ഉണ്ടെന്നു കാണിച്ച് വിശ്വസിപ്പിച്ച് 50ലക്ഷം തന്റെ പക്കല്‍ നിന്നും വാങ്ങിയെന്ന പരാതിയിലാണ് കോടതി നടപടി.

fir

ബിസിനസ് പങ്കാളിത്തത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീം നടുത്തൊടിയുടെ പരാതി അന്‍വര്‍ എം.എല്‍.എക്കെതിരെ മഞ്ചേരി പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറിന്റെ കോപ്പി.

കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ കെ.ഇ സ്റ്റേണ്‍ എന്ന ക്രഷര്‍ യൂണിറ്റ് നടത്തുന്നുണ്ടെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. തന്റെ പക്കല്‍ നിന്ന് 10ലക്ഷം രൂപ ചെക്കായും 40ലക്ഷം പണമായി കൈപറ്റി. 2012ലാണ് ഈ ഇടപാട് നടന്നത്.പിന്നീട് ലാഭമോ മുതലോ നല്‍കിയില്ലെന്നും പണം തിരികെ ചോദിച്ചിട്ടും ഫലമുണ്ടായില്ലന്നും പരാതിയില്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police said the complainant to give statement directly against PV Anwar MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്