കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വനത്തിനുള്ളില്‍ 57 മാവോയിസ്റ്റുകള്‍? ഇതില്‍ 23 സ്ത്രീകളും

57 പ്രധാന മാവോയിസ്റ്റുകള്‍ കേരളത്തിലെ വനത്തിനുള്ളിലോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങലിലെ അതിര്‍ത്തി വനങ്ങളിലോ തമ്പടിച്ചിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിന് വിവരം നല്‍കിയിരുന്നു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത് 57 കൊടും മാവോയിസ്റ്റുകളെന്ന് റിപ്പോര്‍ട്ട്. കേരള പോലീസ് ഇവരെ തിരയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ 23 പേര്‍ സ്ത്രീകളാണ്. തലയ്ക്ക് ലക്ഷങ്ങള്‍ വില പ്രഖായാപിച്ചവരാണ് 57 പേരില്‍ ഭൂരിപക്ഷവും.

57 പ്രധാന മാവോയിസ്റ്റുകള്‍ കേരളത്തിലെ വനത്തിനുള്ളിലോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങലിലെ അതിര്‍ത്തി വനങ്ങളിലോ തമ്പടിച്ചിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിന് വിവരം നല്‍കിയിരുന്നു. ഇവരുടെ ചിത്രങ്ങളും കൈമാറിയിരുന്നു. ഇതില്‍ 11 പേരെ ആദിവാസികളോ, നാട്ടുകാരോ കോഴിക്കോട് റേഞ്ചില്‍ സായുധ വേഷത്തില്‍ കണ്ടിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 കാഞ്ചി വലിച്ചു

കാഞ്ചി വലിച്ചു

സായുധ മാവോയിസ്റ്റുകളെ ജനം കണ്ട് മൂന്നര വര്‍ഷം കഴിഞ്ഞാണ് കേരള പോലീസ് ആദ്യമായി തോക്കിന്റെ കാഞ്ചി വലിച്ചത്.

 എട്ടംഗ സംഘം

എട്ടംഗ സംഘം

ഇതില്‍ പെട്ട എട്ടംഗ സംഘം വയനാട്ടില്‍ മൂന്നു വര്‍ഷം മുന്‍പു തണ്ടര്‍ബോള്‍ട്‌സിനു നേരെ നിറയൊഴിച്ചിരുന്നു. വിക്രം ഗൗഡ എന്ന ശ്രീകീന്ത്, സുന്ദരി എന്ന ഗീത, ലത എന്ന മുണ്ടാഗരു ലത, മഹേഷ് എന്ന ജയണ്ണ, മല്ലിക എന്ന കവിത, കന്യാകുമാരി എന്ന സുവര്‍ണ, രവാന്ദ്ര, എഎസ് സുരേഷ്, ജഹൃഗന്നാഥ എന്ന ഉമേഷ് എന്നിവരാണ് കേരളത്തില്‍ സജീവമായിട്ടുള്ള പ്രധാന മോവോയിസ്റ്റുകള്‍.

ആദിവാസികള്‍

ആദിവാസികള്‍

2013 ഫെബ്രുവരി 15ന് ആണ് ആയുധധാരികളായ ഏഴംഗ മാവോയിസ്റ്റ് സംഘത്തെ പട്ടാള യൂണിഫോമില്‍ വയനാട്ടിലെ ആദിവാസികള്‍ ആദ്യം കണ്ടത്.

മാവോയിസ്റ്റുകള്‍

മാവോയിസ്റ്റുകള്‍

168 മാവോയിസ്റ്റുകള്‍ വയനാട്, മലപ്പുറം മേഖലകളിലെ വന പ്രദേശത്തുണ്ടെന്നാണു സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണക്ക്. 24 ആളുകളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ ആയുധധാരികളുമാണ്.

English summary
Police searching 57 Maoists in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X