Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി മുറ്റത്ത് ലതികയെ പോലീസ് തടഞ്ഞു

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന പ്രത്യേക കോടതിയുടെ മുറ്റത്ത് കെകെ ലതിക എംഎല്‍എയെ പോലീസ് തടഞ്ഞു. എംഎല്‍എയുടെ ഭര്‍ത്താവും സിപിഎം നേതാവും ആയ മോഹനന്‍ മാസ്റ്റര്‍ കേസിലെ പ്രതിയാണ്. ഭര്‍ത്താവിനെ കാണാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് എംഎല്‍എയെ പോലീസ് തടഞ്ഞത്.

ടിപി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ കെകെ ലതിക എംഎല്‍എ ജയില്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ജയിലിലെത്തിയ ലതിക മോഹനന്‍ മാസ്റ്റര്‍ക്ക് വസ്ത്രങ്ങളും കൈമാറിയിരുന്നു. ഈ സമയത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും എംഎല്‍എ ജയിലിന് പുറത്തേക്ക് കടത്തിയോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പോലീസും ജയില്‍ വകുപ്പും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ തടഞ്ഞത്.

KK Lathika MLA

കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള പ്രത്യേക കോടതയില്‍ ആണ് ടിപി വധക്കേസിന്റെ വിചാരണ നടക്കുന്നത്. കോടതി വളപ്പിലെത്തിയ എംഎല്‍എ വിചാരണ കോടതിയുടെ സമീപത്ത് വച്ച് മോഹനന്‍ മാസ്റ്ററെ കാണുന്നത് പോലീസ് തടയുകയായിരുന്നു. ഉന്നത തല നിര്‍ദ്ദേശം ഉള്ളതുകൊണ്ടാണ് കൂടിക്കാഴ്ച അനുവദിക്കാത്തതെന്ന് പോലീസുകാര്‍ എംഎല്‍എയോട് പറഞ്ഞു.

പിന്നീട് മുന്‍ എംപി സതീദേവി കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ കൂടെ എംഎല്‍എ രണ്ടാമതും കോടതിയിലെത്തിയെങ്കിലും പോലീസ് കൂടിക്കാഴ്ചക്ക് അനുവദിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+