സുനിയുടെ ആക്രമണം...പരാതി നല്‍കരുതെന്ന് അവര്‍ പറഞ്ഞു!! നടിയുടെ വെളിപ്പെടുത്തല്‍!!
തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് പോലീസ് ഇവരുടെ മൊഴിയെടുത്തത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ 2011ല്‍ മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുന്‍ കാല നായികയും ഇപ്പോള്‍ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുമാണ് ഈ നടി. അന്വേഷണസംഘം ഇന്ന് ഈ നടിയുടെ മൊഴി രേഖപ്പെടുത്തി. അന്നത്തെ സംഭവങ്ങളെക്കുറിച്ചെല്ലാം നടി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. അന്ന് സുനിലിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളികളായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2010ല്‍ വേറെയൊരു നടിയെ കൂടി തട്ടിക്കൊണ്ടുപോവാന്‍ തങ്ങള്‍ ശ്രമിച്ചതായി അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളിരൊലാള്‍ പോലീസിനു വെളിപ്പെടുത്തിയെന്നാണ് വിവരം.

നടിയുടെ മൊഴിയെടുത്തു
2011ല്‍ സുനില്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച നടിയുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തുള്ള ഇവരുടെ വീട്ടില്‍ വച്ചാണ് മൊഴിയെടുത്തത്. ഇവരുടെ ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അന്ന് പരാതി നല്‍കാതിരിക്കാന്‍ കാരണം
അന്നു സംഭവത്തെക്കുറിച്ച് പരാതി നല്‍കിയില്ലെന്ന് നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയെന്നാണ് വിവരം. സിനിമയിലെ ചില സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്നും നടി പറഞ്ഞതായി കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം നടന്നത്
2011 നവംബറിലാണ് സംഭവം നടന്നത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടിയെ വാനില്‍ തട്ടിക്കൊണ്ടുപോവാന്‍ സുനിയും സംഘവും ശ്രമിക്കുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

ചിത്രീകരണത്തിനു വരുമ്പോള്‍
ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്നി സിനിമയുടെ ഷൂട്ടിങിനായി വരുമ്പോഴായിരുന്നു നടിക്കു നേരെ ആക്രമണമുണ്ടായത്

വാനില്‍ കൂട്ടിക്കൊണ്ടുപോയി
റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടിയെ സുനിയുടെ സംഘത്തില്‍പെട്ടവര്‍ വാനില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വാഹനം വഴിതെറ്റിച്ച് ഓടിച്ചതോടെ സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

ലക്ഷ്യമിട്ടത് യുവനടിയെ
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയില്‍ അഭിനയിച്ച യുവനടിയെയാണ് അന്നു സുനിലും സംഘവും തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഈ നടി വരാതിരുന്നതോടെ ആളുമാറി മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സുനിലിനെതിരായ പുതിയ കേസ്
ഗൂഡാലോചന, തട്ടിക്കൊണ്ടു പോവാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സുനിലിനെതിരേ കേസെടുത്തിരിക്കുന്നത്. അന്ന് സുനിലടക്കം അഞ്ചുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്

മുഴുവന്‍ പേരും പിടിയില്‍
2011ലെ സംഭവത്തില്‍ സുനിലിനൊപ്പമുണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. അന്നു വാഹനമോടിച്ച കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ്, റമദ റിസോര്‍ട്ടിന്റെ എക്‌സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തി നിര്‍മാതാവിനെ സമീപിച്ച അഷറഫ് എന്നിവരെയാണ് പോസീസ് ഇന്ന് പിടികൂടിയത്. കോതമംഗലം സ്വദേശിയായ എബിന്‍ കുര്യാക്കോസ്, വിപിന്‍ എന്നിവരെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications