മണിയാശാനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും!! ജോര്‍ജിന് പോലീസ് ഭീഷണി!! പോലീസ് ചെയ്തത്, വീഡിയോ

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: വൈദ്യുതിമന്ത്രി എംഎം മണിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടക്കുളത്തിനും കുടുംബത്തിനും പോലീസ് ഭീഷണി. ജോര്‍ജ് തന്നെയാണ് പോലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രജനീകാന്തിനു രക്ഷയില്ല!! ഭീഷണി....അതു ചെയ്താല്‍, പറഞ്ഞത് അയാള്‍.....

സംഭവം വെള്ളിയാഴ്ച

വെള്ളിയാഴ്ച രാവിലെയാണ് ഇടുക്കിയില്‍ നിന്നാണെന്നു പറഞ്ഞ് പോലീസുകാര്‍ തന്റെ തൃശൂരിലെ വീട്ടിലെത്തിയതെന്ന് ജോര്‍ജ് പറഞ്ഞു. ഏതു സ്റ്റേഷനില്‍ നിന്നാണെന്നു പോലും അവര്‍ വ്യക്തമാക്കിയില്ല.

ഒപ്പുവപ്പിച്ചു

ചില പേപ്പറുകളില്‍ ഒപ്പുവയ്ക്കാന്‍ പോലീസുകാര്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ ഇതിനു കൂട്ടാക്കിയില്ല. തുടര്‍ന്നു പോലീസുകാര്‍ തന്റെ മകനെക്കൊണ്ട് ഒപ്പ് ഇടീക്കാന്‍ ശ്രമിച്ചതായി ജോര്‍ജ് പറഞ്ഞു.

മണിയുമായി ബന്ധം

കാര്യമെന്താണെന്ന് തിരക്കിയപ്പോള്‍ മണിയുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നു ജോര്‍ജ് പറഞ്ഞു. പോലീസിന് എന്തെങ്കിലും അറിയണമെങ്കില്‍ തന്നോട് നേരിട്ടു ചോദിക്കുകയാണ് വേണ്ടിയിരുന്നതെന്നും താനില്ലാത്ത സമയത്തു വീട്ടിലെത്തിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ജോര്‍ജ് ആരോപിച്ചു.

മണിയുടെ പ്രസംഗം

ഇടുക്കിയില്‍ വച്ചാണ് കഴിഞ്ഞ മാസം എം എം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരേ അശ്ലീലച്ചുവയില്‍ പ്രസംഗിച്ചത്. ഇതു വിവാദമായതോടെ മണിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വട്ടക്കുളമായിരുന്നു ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

തിങ്കളാഴ്ച പരിശോധിക്കും

തിങ്കളാഴ്ച ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസുകാര്‍ ജോര്‍ജിന്റെ വീട്ടിലെത്തി ചില പേപ്പറുകളില്‍ ഒപ്പുവപ്പിക്കാന്‍ ശ്രമിച്ചത്. ഇതേക്കുറിച്ച് ഐജിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ജോര്‍ജ് വ്യക്തമാക്കി. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോര്‍ജിന്‍റെ വീട്ടില്‍ പോലീസ് എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍

English summary
Police threaten me and family says george vattakulam. george gives complaint against mm mani in idukki issue.
Please Wait while comments are loading...