വാളയാർ പീഡനക്കേസ്: പ്രതിഷേധങ്ങൾക്ക് ഫലം, പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീലിന് പോലീസ്!
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലീസ്. കേസിന്റെ വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി. പോലീസും നിയമവകുപ്പും ചേര്‍ന്നാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുക.
മീശ വടിച്ചും താടി വെച്ചും വേഷം മാറി ജോളിക്ക് പിറകെ, രഹസ്യ നീക്കം, പോലീസിന് ഗുഡ് സര്‍വീസ് എന്‍ട്രി!
വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി റേഞ്ച് ഡിഐജി വ്യക്തമാക്കി. വാളയാര്‍ കേസന്വേഷണത്തില്‍ പാളിച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അപ്പീലിന് പോലീസ് ഒരുങ്ങുന്നത് എന്നും ഡിഐജി ചൂണ്ടിക്കാട്ടി.
വാളയാര്‍ കേസില്‍ കുറ്റമാരോപിക്കപ്പെട്ട മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെയുളള കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്ന് വ്യക്തമാക്കിയാണ് കോടതി വിധി. വി മധു, എം മധു, ഷിബു എന്നിവരാണ് പുറത്തിറങ്ങിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. കേസില്‍ പുനരന്വേഷണം വേണമെന്നും സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും ആവശ്യം ശക്തമായിരുന്നു.
ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!
അതിനിടെ പെണ്‍കുട്ടികളുടെ അമ്മ പോലീസിനെ കുറ്റപ്പെടുത്തിയും രംഗത്ത് എത്തുകയുണ്ടായി. കേസില്‍ അപ്പീല്‍ പോകുന്നതിനുളള സാധ്യത പരിശോധിക്കുമെന്ന് നിയമമന്ത്രി എകെ ബാലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയരുന്നു. 2017ലാണ് വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കേസ് അട്ടിമറിക്കാനുളള ശ്രമം ഉണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കം മുതല്‍ക്കേ ആരോപണം ഉയര്‍ന്നിരുന്നു.