Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ പത്മസരോവരം പൂട്ടി; മകളെ ഹോസ്റ്റലിലേക്ക് മാറ്റി, പിന്നില്‍ മഞ്ജു, ഞെട്ടിക്കുന്ന വാര്‍ത്ത

ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് കാവ്യാമാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും എവിടെ എന്ന ചോദ്യം കാര്യമായും ഉയര്‍ന്നത്.

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ആലുവയിലെ പത്മസരോവരം വീട് പൂട്ടി. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടാണ് നടപടിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ദിലീപിന്റെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്ന് സൂചനയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റിയതിന് പിന്നില്‍ അമ്മ മഞ്ജുവാര്യരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മകളെ വിട്ടുകിട്ടുന്നതിന് വേണ്ടി മഞ്ജു കോടതിയെ സമീപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ല.

കാവ്യ ഹാജരാകണമെന്ന് അന്ത്യശാസനം

കാവ്യ ഹാജരാകണമെന്ന് അന്ത്യശാസനം

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിട്ടുണ്ടെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. ഇരുവരോടും ഹാജരാകുന്നതിന് പോലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ടത്രെ.

കാവ്യക്കെതിരേ തെളിവുകള്‍?

കാവ്യക്കെതിരേ തെളിവുകള്‍?

കാവ്യക്കെതിരേ കേസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കാവ്യാമാധവന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

ലക്ഷ്യയില്‍ റെയ്ഡ് നടത്തിയ പോലീസ് ഇവിടുത്തെ സിസിടിവി കാമറകള്‍ പിടിച്ചെടുത്തിരുന്നു. ഇതിലെ രംഗങ്ങള്‍ ലഭിക്കുന്നതിന് പോലീസ് ശ്രമിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധന പുരോഗമിക്കുന്നുണ്ട്.

ആക്രമണ സാധ്യത

ആക്രമണ സാധ്യത

ദിലീപിന്റെ അറസ്റ്റിന് ശേഷം ആലുവയിലെ വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴും തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴുമെല്ലാം ജനങ്ങള്‍ കൂകി വിളിച്ചിരുന്നു.

കാവല്‍ ഏര്‍പ്പെടുത്തി

കാവല്‍ ഏര്‍പ്പെടുത്തി

പലയിടത്തും കരിങ്കൊടി കാണിച്ചു. ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വീടിന് നേരെ ആക്രമണ സാധ്യത പോലീസ് മുന്‍കൂട്ടി കാണുന്നത്. തുടര്‍ന്നാണ് കാവല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

കാവ്യയെ പുറത്തുകണ്ടിട്ടില്ല

കാവ്യയെ പുറത്തുകണ്ടിട്ടില്ല

സംഭവത്തിന് ശേഷം ഭാര്യ കാവ്യയെ പുറത്തുകണ്ടിട്ടില്ല. ഇവര്‍ എവിടെയാണെന്നത് സംബന്ധിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദുബായിലേക്ക് പോയെന്ന റിപ്പോര്‍ട്ട് പോലീസ് തള്ളി. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ കാവ്യ ഉണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

ചോദ്യം ചെയ്‌തോ

ചോദ്യം ചെയ്‌തോ

അതിനിടെ, കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ വാര്‍ത്ത പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കാവ്യയെ സംബന്ധിച്ച് വിവിധ വിവരങ്ങള്‍ വരുന്നുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയതും വളരെ രഹസ്യമായാണ്. അതുകൊണ്ടു തന്നെ കാവ്യയുടൈ കാര്യത്തിലുള്ള സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്.

കാവ്യയും മീനാക്ഷിയും

കാവ്യയും മീനാക്ഷിയും

ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് കാവ്യാമാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും എവിടെ എന്ന ചോദ്യം കാര്യമായും ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചോദ്യവും ഇതായിരുന്നു.

അവിടെ ഇല്ല

അവിടെ ഇല്ല

ദിലീപിന്റെ ആലുവയിലെ വീട്ടിലോ വെണ്ണലയിലെ വില്ലയിലോ ആണ് കാവ്യ ഉള്ളതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവിടെ ഇല്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ചോദ്യം ചെയ്യുന്നുഅതിനിടെയാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നുവെന്ന് സൂചന പുറത്തുവരുന്നത്. കാവ്യ ദുബായിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് തള്ളി. ഇത്തരം നീക്കം തടയാന്‍ പോലീസ് നേരത്തെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ചോദ്യം ചെയ്യുന്നുഅതിനിടെയാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നുവെന്ന് സൂചന പുറത്തുവരുന്നത്. കാവ്യ ദുബായിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് തള്ളി. ഇത്തരം നീക്കം തടയാന്‍ പോലീസ് നേരത്തെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

അതിനിടെയാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നുവെന്ന് സൂചന പുറത്തുവരുന്നത്. കാവ്യ ദുബായിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് തള്ളി. ഇത്തരം നീക്കം തടയാന്‍ പോലീസ് നേരത്തെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍

ദിലീപ് അറസ്റ്റിലാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ക്യാവയും ദിലീപും ഒരുമിച്ച് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. അതിന് ശേഷം ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

പോലീസ് നീക്കങ്ങള്‍ നടക്കുന്നു

പോലീസ് നീക്കങ്ങള്‍ നടക്കുന്നു

കേസില്‍ കാവ്യാമാധവനെതിരേ പോലീസ് നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിക്കെതിരേ നാല് തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. കാവ്യയുടെ പേര് കേസിലേക്ക് ശക്തമായി ഉയര്‍ന്നുവരുന്ന കാഴ്ചയാണിപ്പോള്‍. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 പള്‍സര്‍ സുനിക്ക് പണം

പള്‍സര്‍ സുനിക്ക് പണം

റിപ്പോര്‍ട്ടില്‍ പറയുന്ന ഭാഗങ്ങള്‍ ഇങ്ങനെയാണ്- കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോലീസ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. പള്‍സര്‍ സുനി ആക്രമണത്തിന് ശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സുനി ജയിലില്‍ നിന്നെഴുതിയ കത്തിലും സൂചിപ്പിക്കുന്നുണ്ട്.

പോലീസിന് വേറെയും തെളിവ്

പോലീസിന് വേറെയും തെളിവ്

പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് വേറെയും തെളിവ് ലഭിച്ചിട്ടുണ്ടത്രെ. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയത് കാമുകിക്കൊപ്പമായിരുന്നു. ഇയാള്‍ ഒമ്പതു തവണ ഈ സ്ഥാപനത്തില്‍ വന്നുവെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്ക് പേജ് നിലച്ചു

ഫേസ്ബുക്ക് പേജ് നിലച്ചു

അതേസമയം, ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കാവ്യയുടെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. വിവാഹ ശേഷം ഫേസ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതോടെ നേരത്തെ അവര്‍ അത്ര സജീവമല്ലായിരുന്നു. ചൊവ്വാഴ്ചയാണ് ഈ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+