കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസ് ദുര്‍ബലമാവില്ല, അവരുടെ 'പദ്ധതി' പൊളിയും... പോലീസിന്‍റെ ഒടുക്കത്തെ നീക്കം

തൊണ്ടിമുതലായ മൊബൈലിനായി കാത്തിരിക്കാതെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും

  • By Sooraj
Google Oneindia Malayalam News

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തയ്യാറെടുക്കുന്നു. ഒക്ടോബര്‍ 10നുള്ളില്‍ കുറ്റപത്രം നല്‍കാനാണ് പോലീസിന്റെ ശ്രമം. ഒക്ടോബര്‍ 10 ആവുന്നതോടെ കേസില്‍ ദിലീപിന്റെ ജയില്‍വാസം 90 ദിവസം പൂര്‍ത്തിയാവും. അതുകൊണ്ടാണ് ഇതിനുള്ളില്‍ തന്നെ കുറ്റപത്രം നല്‍കാന്‍ അന്വേഷണസംഘം തയ്യാറെടുക്കുന്നത്.

നാലു തവണ കോടതി ജാമ്യം നിഷേധിച്ച ദിലീപ് ജാമ്യം തേടി ഒരിക്കല്‍ക്കൂടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തേ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ വീതം താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

തൊണ്ടിമുതല്‍?

തൊണ്ടിമുതല്‍?

കേസിലെ നിര്‍ണായക തൊണ്ടി മുതലാണ് പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍. അത് ഇതു വരെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തിന്റെ പോരായ്മയാണ്.

ഒഴിവാക്കി സമര്‍പ്പിച്ചേക്കും

ഒഴിവാക്കി സമര്‍പ്പിച്ചേക്കും

മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ നീക്കമെന്നാണ് വിവരം. ഇനിയും ആ മൊബൈലിനായി കാത്തിരിക്കുന്നതില്‍ കാര്യമില്ലെന്നും പോലീസ് കണക്കുകൂട്ടുന്നു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയെന്ന് മൊഴി നല്‍കിയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ, അസിസ്റ്റന്റ് രാജു ജോസഫ്, ദിലീപ് എന്നിവരെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തുമ്പൊന്നും പോലീസിനു ലഭിച്ചിരുന്നില്ല. മൊബൈല്‍ കത്തിച്ചുകളഞ്ഞെന്നാണ് രാജു ജോസഫ് അന്വേഷണസംഘത്തോട് പറഞ്ഞത്.

കാവ്യ, നാദിര്‍ഷാ...

കാവ്യ, നാദിര്‍ഷാ...

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരോടും അന്വേഷണസംഘം മൊബൈലിനെക്കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതില്ലാതെ തന്നെ കുറ്റപത്രം നല്‍കാന്‍ പോലീസ് ഒരുങ്ങുന്നത്.

കേസ് ദുര്‍ബലമാവും

കേസ് ദുര്‍ബലമാവും

നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ദുര്‍ബലമാവുന്നതിനാലാവാം പ്രതികള്‍ ഇതിനെക്കുറിച്ച് വെളിപ്പെടുത്തതെന്നാണ് പോലീസ് കരുതുന്നത്.

മൊഴികളും തെളിവും കൂട്ടിയിണക്കും

മൊഴികളും തെളിവും കൂട്ടിയിണക്കും

മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇനി ഫലം കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ സാക്ഷി മൊഴികളും മറ്റു തെളിവുകളും മുഖ്യ പ്രതികളുടെ കുറ്റസമ്മത മൊഴികളും കൂട്ടിയിണക്കി കുറ്റപത്രം നല്‍കാനാണ് പോലീസിന്റെ ശ്രമം.

നിയമോപദേശം

നിയമോപദേശം

മൊബൈല്‍ ഫോണിനായി ഇനിയും കാത്തിരിക്കേണ്ടെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്നുമാണ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശം.

കുറ്റപത്രം പുതുക്കാം

കുറ്റപത്രം പുതുക്കാം

കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് തൊണ്ടിമുതലും ആയുധങ്ങളുമെല്ലാം കണ്ടെത്തിയ സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ഇത്തരം അവസരങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും നിയമം അനുവദിക്കുന്നുണ്ട്.

English summary
Police will not wait for mobile phone in actress attacked case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X