കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസാര്‍ക്കൊക്കെ എന്തുമാകാമല്ലോ, കെ ബാബുവിന്റെ വണ്ടി നിയമം തെറ്റിച്ചാലെന്താ....

  • By Aswini
Google Oneindia Malayalam News

കായംകുളം: ഉദ്ഘാടന ദിവസം തന്നെ സിഗ്നല്‍ തെറ്റിച്ച് മന്ത്രിവാഹനം ചീറിപ്പാഞ്ഞു. അതില്‍ അതൃപ്തി പ്രകടിപ്പിച്ച യുവാവിന്റെ വീട് വളഞ്ഞ് പൊലീസ്റ്റ് കസ്റ്റടിയിലെടുത്തു. എം എസ് എം കോളേജിന് സമീപം താമസിക്കുന്ന യുവാവാണ് മന്ത്രി കെ ബാബവിന്റെ നിയമലംഘനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

ദേശീയ പാതയില്‍ ഒ എന്‍ കെ ജങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരമാണ് മന്ത്രിയുടെ വാഹനം സിഗ്നല്‍ തെറ്റിച്ച് കടന്നുപോയത്. അപകടങ്ങള്‍ പതിവായ നാലുറോഡുകളുടെ സംഗമ സ്ഥാനമായ ഒ എന്‍ കെ ജങ്ഷനിലെ സിഗ്നല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെയായിരുന്നു. സമയക്രമീകരണത്തിലെ സാങ്കേതിക തകരാറുമൂലം തുടക്കദിവസം തന്നെ ദേശീയ പാതയില്‍ ഗതാഗതകുരുക്ക് ശക്തമായിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് മന്ത്രിയുടെ വാഹനം ഇവിടെ എത്തിയത്.

k-babu

ചുവന്ന ലൈറ്റ് തെളിഞ്ഞുനിന്നിട്ടും മന്ത്രിവാഹനം മുന്നോട്ട് പോയതോടെയാണ് ബൈക്കില്‍ നിന്ന യുവാവ് അതൃപ്തി പ്രകടിപ്പിച്ചത്. 'നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് ശരിയാണോ' എന്ന് യുവാവ് ആദ്യം മന്ത്രിയുടെ ഡ്രൈവറോട് ചോദിച്ചു. ഈ സമയം കാറിന്റെ പിറകില്‍ നിന്നും എത്തി നോക്കിയ മന്ത്രിയോട് 'സാറിനകത്ത് ഉണ്ടായിരുന്നിട്ടാണോ ഇത്തരം നടപടി'യെന്ന് ചോദിച്ചു. അപ്പോള്‍ യുവാവിനെ തൊഴുതുകാണിച്ച് വണ്ടി മുന്നോട്ടു പോകുകയായിരുന്നത്രെ.

ഗണ്‍മാന്‍ യുവാവിന്റെ വാഹനനമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറി. പൊലീസ് യുവാവിന്റെ വീട്ടിലെത്തി, വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ജനം തടിച്ചുകൂടിയതോടെ പൊലീസ് വെട്ടിലായി. വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ മാത്രമുള്ള കുറ്റമെന്താണെന്ന് വിശദീകരിക്കാനാകാതെ കുഴങ്ങിയ പൊലീസ് ഗത്യന്തരമില്ലാതെ രാത്രി എട്ടുമണിയോടെ യുവാവിനെ വിട്ടയച്ചു.

English summary
Police took a man to custody for who questioned Minister K Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X