പുതുവൈപ്പ് പ്രക്ഷോഭം...കസ്റ്റഡിയിലെടുത്തവരോട് പോലീസിന്റെ ക്രൂരത!! പരാതി ഞെട്ടിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിനലിനെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരോട് പോലീസ് കാണിക്കുന്നത് കടുത്ത ക്രൂരത. സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും പോലീസ് നിഷേധിക്കുന്നതായി പരാതി. പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോലീസ് സ്‌റ്റേഷനിലുള്ള ശുചിമുറി ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചില്ല.

നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

പാകിസ്താനോട് തോല്‍ക്കാന്‍ കാരണം....കോലി പറയുന്നത്!! മടങ്ങുന്നത് തലയുയര്‍ത്തിതന്നെ

1

122 പേരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 87 പേരും സ്ത്രീകളാണ്. അറസ്റ്റിലായ 74 പേരെ കളമശേരി എആര്‍ ക്യാമ്പിലേക്കും 48 പേരെ മുനമ്പം പോലീസ് സ്‌റ്റേഷനിലും എത്തിക്കുകയായിരുന്നു. രണ്ടു കേസുകളാണ് ഞായറയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2

ഐഒസി പദ്ധതിയുടെ കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനും പോലീസിനെ ആക്രമിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ആദ്യ കേസില്‍ സമരസമിതി നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേരും രണ്ടാമത്തെ കേസില്‍ 70 പേരുമാണ് പ്രതിസ്ഥാനത്ത്. വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനാല്‍ രേഖമൂലം ഉറപ്പു ലഭിച്ച ശേഷം മാത്രമേ ജാമ്യമെടുക്കൂവെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

English summary
Police torture against protesters in kochi
Please Wait while comments are loading...