കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശജോലിക്കുള്ള പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്; ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

കാസര്‍കോട് : ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവര്‍ക്ക് നല്‍കി വരുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ കോടതി വിട്ടയച്ച പഴയ കേസുകള്‍ അടക്കം പരാമര്‍ശിക്കുന്നത് ഗള്‍ഫില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ദുരിതമാകുന്നതായി നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ സബ്മിഷന്‍. ഇക്കാര്യം പരിശോധിച്ച് നിയമവശം കൂടി അന്വേഷിച്ച്, സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ ഉചിതമായ മാറ്റം വരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രത്യേക പരിശീലനം, വീടിന് മുന്നില്‍ ആസൂത്രണം, ഹിന്ദുസേനയ്ക്ക് ഗൂഢലക്ഷ്യം?ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രത്യേക പരിശീലനം, വീടിന് മുന്നില്‍ ആസൂത്രണം, ഹിന്ദുസേനയ്ക്ക് ഗൂഢലക്ഷ്യം?

ജോലി തേടി പോകുന്നവര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് ചില വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും നമ്മുടെ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളില്‍ നിന്നും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ജോലി കിട്ടി വിദേശത്ത് പോകുന്നവരെ വിഷമത്തിലാക്കുന്നുവെന്നും എം.എല്‍.എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കേസില്ലാത്ത ഒരാളായിരിക്കണം ജോലിയില്‍ നിയമിക്കപ്പെടുന്ന ആള്‍ എന്നതാണ് വിദേശങ്ങളിലെ സര്‍ക്കാറുകളുടെയും തൊഴില്‍ ഉടമകളുടെയും ഉദ്ദേശം.

 pinarayi-vijayan

വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിലവില്‍ കേസില്ല എന്ന് മാത്രം എഴുതിയാല്‍ മതിയാവുന്നിടത്ത് മുമ്പ് പഠിക്കുന്ന കാലത്തോ മറ്റോ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി സമരങ്ങളും മറ്റുമായി ബന്ധപ്പെട്ട കേസുകളെ കുറിച്ച് കൂടി പരാമര്‍ശിക്കുന്ന രീതിയിലാണ് പുതിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രസ്തുത കേസുകള്‍ കോടതിയില്‍ തീര്‍ന്നതും ശിക്ഷിക്കപ്പെടാതെ വിട്ടതുമായിരിക്കാം. എന്നാല്‍ ഇത്തരം കേസുകളെ കുറിച്ച് കൂടി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കുന്നു.

ഇത് മൂലം തൊഴില്‍ അന്വേഷകര്‍ ബുദ്ധിമുട്ടിലാകുന്നു. നിരവധി കേസുകളില്‍ പ്രതികളായ വന്‍ കുറ്റവാളികളെയാണോ തങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതെന്ന ഭീതിയും ഉത്കണ്ഠയും തൊഴില്‍ ഉടമകളില്‍ ഉണ്ടാവുന്നു. അത് കൊണ്ട് തന്നെ അര്‍ഹമായ പലര്‍ക്കും അകാരണമായി ജോലി നിഷേധിക്കപ്പെടുന്നുവെന്നും എം.എല്‍.എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.

തന്റെ സ്വത്ത് സംരക്ഷിക്കണം, യോഗി ആദിത്യനാഥിന് മുബൈ സ്ഫോടനക്കേസ് പ്രതിയുടെ കത്ത്, സംഭവം ഇങ്ങനെ...തന്റെ സ്വത്ത് സംരക്ഷിക്കണം, യോഗി ആദിത്യനാഥിന് മുബൈ സ്ഫോടനക്കേസ് പ്രതിയുടെ കത്ത്, സംഭവം ഇങ്ങനെ...

ഡോക്ടര്‍മാരുണ്ട്; എന്നാല്‍ കുമ്പള ഗവ. ആശുപത്രിയില്‍ രാത്രികാല ചികിത്സയില്ലഡോക്ടര്‍മാരുണ്ട്; എന്നാല്‍ കുമ്പള ഗവ. ആശുപത്രിയില്‍ രാത്രികാല ചികിത്സയില്ല

English summary
police verification certificate for foreign jobs; remedy will find out says pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X