
തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്
കൊച്ചി : ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് വാർത്തകൾ നിരന്തരം കേൾക്കാറുണ്ട്. എന്നാൽ ഇപ്പോൾ തട്ടിപ്പുകാർ ആധുനികരീതി വിട്ട് പഴയ ഒരു രീതിയാണ് തട്ടിപ്പിന് തിരഞ്ഞെടുത്തത്. തപാൽ വഴിയാണ് ഇത്തവണ തട്ടിപ്പ് നടത്തിയത്.
സ്ക്രാച്ച് ആന്റ് വിൻ കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ്. സാധാരണ ഫോണിൽ മെസേജായും ലിങ്ക് അയച്ചുമൊക്കെയാണ് ആണ് തട്ടിപ്പെങ്കിൽ ഇത്തവണ തട്ടിപ്പ് സംഘം പരീക്ഷിച്ചത് തപാൽ വഴിയുള്ള സ്ക്രാച്ച് ആന്റ് വിൻ കാർഡ്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

സ്‌ക്രാച്ച് ആൻറ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം കാലടി സ്വദേശി റോയിക്ക് ആണ് തപാലിൽ തട്ടിപ്പ് സമ്മാന കാർഡ് എത്തിയത്. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച് നോക്കിയപ്പോൾ റോയിക്ക് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം ആണ് സമ്മാനമായി ലഭിച്ചിരിക്കുന്നതായി കണ്ടത്. ഈ സമ്മാനം കയ്യില്‍ കിട്ടുന്നതിന് എന്തൊക്കെ ചെയ്യണമെന്നും കാര്‍ഡില്‍ പറഞ്ഞിട്ടുണ്ടായിരുന്നു...
'ഞാന്‍ കോണ്‍ഗ്രസിനായി ഗുജറാത്തില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല'; 'കുത്തലുമായി' തരൂര്‍

ഭാഗ്യവാനായ കസ്റ്റമറാണെന്നും പ്രത്യേക നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത് കൊണ്ടാണ് സ്‌ക്രാച്ച് ആൻറ് വിൻ കാർഡ് അയക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ബാങ്ക് അകൗണ്ടിന്‍റെ വിശദാംശങ്ങൾ അയച്ചു കൊടുക്കണം എന്ന നിർദേശവും കാര്‍ഡിലുണ്ട്.ബാങ്കിന്‍റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഇവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നുണ്ട്.
കാമുകൻ വിവാഹിതൻ, കാമുകി വീട്ടുകാർക്കൊപ്പം പോയി, കാമുകൻ പോയി പുഴയിൽ ചാടി, ട്വിസ്റ്റ്

പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിൻറെ പേരിലാണ് കാർഡ് ലഭിച്ചിരിക്കുന്നത്. എന്നാൽ സംഭവം കണ്ട റോയിക്ക് സംശയം തോന്നി..പിന്നാലെ പോലീസിൽ അറിയിക്കുകയായിരുന്നു, അതുകൊണ്ട് തന്നെ വലിയ തട്ടിപ്പിൽ വീഴാതെ രക്ഷപ്പെടാൻ സാധിച്ചു...

സമ്മാനം ലഭിക്കുന്നതിന് തട്ടിപ്പു സംഘം വളരെ ചെറിയ തുക മുതൽ വലിയ തുകകൾ വരെയാണ് ആവശ്യപ്പെടുന്നത്. ഇതിന് ഒപ്പം ബാങ്ക് വിവരങ്ങളും, ഒ.ടി.പിയും കിട്ടുന്നതോടെ അക്കൗണ്ടിലുള്ള തുക തട്ടിയെടുക്കുന്നതും പതിവാണ്. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുന്നുണ്ടെന്നും ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പ് നല്‍കി.
'മനുഷ്യ പ്രതിമ' ആവുന്ന അപൂര്‍വ്വ അവസ്ഥ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി