1000 മുടക്കി വാൾ വാങ്ങണം... ലൗ ജിഹാദികളെ കൊല്ലണം, വിവാദ പ്രസംഗത്തിൽ കേസെടുക്കാതെ പോലീസ്!
കാസർഗോഡ്: ബിജെപി- ആർഎസ്എസ് നേതാക്കളുടെ പ്രസംഗം പലപ്പോഴും വിവാദത്തിലാകാറുണ്ട്. കഴിഞ്ഞ ദിവസം കാസർകോട്, ബദിയടുക്കയിൽ വിഎച്ച്പി സംഘടിപ്പിച്ച ഹിന്ദു സമാജോത്സവം ഉദ്ഘാടനത്തിനിടെ സംസ്ഥാനത്തെ ലവ് ജിഹാദികളെ കൊല്ലണമെന്നായിരുന്നു സാധ്വി സരസ്വതി ആഹ്വാനം ചെയ്തത്. എന്നാൽ കലാപം സൃഷ്ടിക്കാനുള്ള പ്രസംഗത്തിനെതിരെ സേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
സാധ്വി സരസ്വതിയയുടെ വിവാദ പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിക്ഷേധം അലയടിക്കുമ്പോഴും കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ് പോലീസ്. സനാതൻ ധർമ പ്രചാർ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ അധ്യക്ഷ്യകൂടിയാണ് മധ്യപ്രദേശ് സ്വദേശിനിയായ സാധ്വി സരസ്വതി. പ്രസംഗത്തെ കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെജി സൈമൺ പറഞ്ഞിരുന്നെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.

ലൗ ജിഹാദികളെ വെട്ടി കൊല്ലണം
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന നമ്മള്‍ ആയിരം രൂപ മുടക്കി വാള്‍ വാങ്ങി വെക്കണം. ഹിന്ദുത്വത്തെ അപമാനിച്ചാലോ ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാലോ അവരുടെ കഴുത്തുവെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണമെന്നും സ്വാധി സരസ്വതി പ്രസംഗത്തിൽ പറഞ്ഞിരുന്നു. പശു നമ്മുടെ അമ്മയാണ്. അമ്മയെ ആരെങ്കിലും കശാപ്പിന് കൊണ്ടുപോകുമോ. അതുകൊണ്ട് പശുവിനെ കൊല്ലുന്നവരെ വെട്ടിക്കൊല്ലണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്ത് പോലും ബാബറിന്‍റെ പള്ളി ഉയരരുതെന്ന ആഹ്വാനവും അവർ ഉയർത്തിയിരുന്നു. ഹിന്ദു ആഘോഷത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നില്ലെന്നിരിക്കെ മുസ്ലീം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കരുത്. പാപിയായ ബാബറേയും ഔറങ്കസീബിനേയും അംഗീകരിക്കാന്‍ തനിക്ക് ആവില്ലെന്നും അവർ പറഞ്ഞിരുന്നു.

കേസുകൾ പിൻവലിക്കുന്നു
മുസഫർ നഗർ കലാപകേസിലെ 13 കൊലപാതക കേസുകൾ ഉൾപ്പടെ 131 കേസുകൾ യോഗി സർക്കാർ പിൻവാങ്ങാനൊരുങ്ങവെയാണ് ഇത്തരത്തിലുള്ള പ്രസ്താവനയുമായി ആർഎസ്എസ്-ബിജെപി-വിച്ചിപി നേതാക്കൾ വീണ്ടും വീണ്ടും രംഗത്തെത്തുന്നത്. സാധ്വി പ്രാചി ഉൾപടെ രണ്ട് ബിജെപി എംപിമാരും മൂന്ന് എംഎൽഎമാർക്കുമെതിരായുള്ള വിദ്വേഷ പ്രസംഗ കേസുകളുമാണ് ഉത്തരപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പിൻവലിക്കുന്നത്.

ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണം
ഗോമാതാവിനെ സംരക്ഷിക്കുന്നതിനായി ബീഫ് കഴിക്കുന്നവരെ പൊതുമദ്ധ്യത്തിൽ വച്ച് തൂക്കികൊല്ലണമെന്ന് ഹിന്ദു സന്യാസിനിയും സനാതൻ ധർമ്മ പ്രചാര സേവാ സമിതി പ്രസിഡന്റുമായ സാധ്വി സരസ്വതി. നേരത്തെയും പറഞ്ഞിരുന്നു. പശു മാംസം കഴിക്കുന്നവരെ രാജ്യദ്രോഹികളായി മാത്രമെ കാണുവാൻ സാധിക്കു. പശുക്കളെ സംരക്ഷിക്കേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്നായിരുന്നു ഇവരുടെ വാദം. ഹിന്ദു യുവതികളെ ലൗ ജിഹാദിൽ നിന്നും സംരക്ഷിക്കേണ്ടതും ഹിന്ദുക്കളുടെ കടമയാണെന്നും അഖിലേന്ത്യ ഹിന്ദു സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സാധ്വി സരസ്വതി മുമ്പ് വ്യക്തമാക്കിയിരുന്നു.

നിയമസഭയിൽ കാവിക്കൊടി പാറണം
രാജ്യത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികളായി കാണുന്നതു പോലെ തന്നെ പശുക്കളെ ഉപദ്രവിക്കുന്നവരെയും ആ കൂട്ടത്തില്‍ പെടുത്തണം. പശുവിന്റെ മാസം കഴിക്കുന്നത് അന്തസായും അവയെ കൊല്ലുന്നത് പിന്തുണയ്‌ക്കുകയും ചെയ്യുന്നവരെ തൂക്കിലേറ്റുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിനോടുള്ള എന്റെ ആവശ്യമാണ് ഇതെന്നുമായിരുന്നു സാധ്വി മുമ്പ് അഭിപ്രായപ്പെട്ടത്. ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോവുകയുള്ളു. ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും. ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറിക്കണമമെന്നും കാസർഗോഡ് സാധ്വി സരസ്വതി പറഞ്ഞിരുന്നു.












Click it and Unblock the Notifications