രാഷ്ട്രീയകൊലപാതകങ്ങൾ: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി പി എമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്ക് തർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെയും ഹരിപ്പാട് ആർ എസ്
എസ് പ്രവർത്തകനെയും കൊല ചെയ്തത് സി
പി എമ്മുകാരാണെന്നത് പിണറായി വിജയൻ മറച്ചുവെക്കുകയാണ്. കണ്ണൂരിൽ വിവാഹഘോഷയാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവിനെ കൊന്നതും സി പി എമ്മുകാരാണ്. എന്നാൽ പാർട്ടി പത്രം പ്രസിദ്ധീകരിച്ച കല്ലുവെച്ച നുണ അതേപോലെ നിയമസഭയിൽ അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി.
ആലപ്പുഴയിൽ നാല് സി പി എമ്മുകാരെ ആർ എസ് എസ്സുകാർ കൊലപ്പെടുത്തിയെന്നാണ് സി പി എമ്മുകാർ പറയുന്നത്. ജില്ലയിലെ സി പി എം പ്രവർത്തകർക്ക് പോലും ആ രക്തസാക്ഷികൾ ആരെന്ന് അറിയില്ല. തിരുവല്ലയിലെ സി പി എം പ്രവർത്തകനായ സന്ദീപിനെ ആർ എസ് എസ്സുകാർ കൊല ചെയ്ത ലിസ്റ്റിലാണ് മുഖ്യമന്ത്രി പെടുത്തിയത്. എന്നാൽ പ്രതികളെല്ലാം സിപിഎമ്മുകാരാണ്. ഇത്രയും വസ്തുതാവിരുദ്ധമായി ഒരു മുഖ്യമന്ത്രിയും ഇതുവരെ നിയമസഭയിൽ സംസാരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ നാല് മാസം കൊണ്ട് നാല് ആർ എസ് എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ വധിച്ചത് പോപ്പുലർ ഫ്രണ്ടും ഒരാളെ വധിച്ചത് സി പി എമ്മുമാണ്. പിണറായി വിജയൻ അധികാരത്തിലേറിയത് മുതൽ 25 സംഘപരിവാർ പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. മതതീവ്രവാദികൾക്ക് വെള്ളവും വളവും നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. കേരളത്തിലെ തീവ്രവാദികളുടെ പല കേന്ദ്രങ്ങളിലും പൊലീസിന് പ്രവേശനം പോലുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ പറഞ്ഞത്. ഇതില്‍ മൂന്ന് എണ്ണത്തില്‍ പ്രതികള്‍ ആർ എസ് എസ് ബി ജെ പി പ്രവര്‍ത്തകരും രണ്ടെണ്ണത്തില്‍ പ്രതികള്‍ എസ് ഡി പി ഐ പ്രവര്‍ത്തകരും ഒന്നിൽ പ്രതി കോൺഗ്രസുമാണെന്നായിരുന്നു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 1,677 കൊലപാതക കേസുകളാണ് ഉണ്ടായത്. എന്നാല്‍ 25.05.2016 മുതല്‍ 19.05.2021 വരെയുളള കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 1516 കൊലപാതക കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി സഭയിൽ പറഞ്ഞിരുന്നു.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്












Click it and Unblock the Notifications