കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂര്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ക്ലീൻ ചിറ്റ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കിനാലൂരില്‍ ആരംഭിക്കുന്ന ബയോമെഡിക്കല്‍ വേസ്റ്റ് സംസ്‌ക്കരണ കേന്ദ്രം പ്രദേശത്തെ ജനജീവിതത്തിന് യാതൊരുവിധ പ്രയാസങ്ങളും സൃഷ്ടിക്കില്ലെന്ന് ഉറപ്പ് വരുത്തിയാണ് അനുമതി നല്‍കിയിട്ടുള്ളതെ് പൊല്യൂഷന്‍ കട്രോള്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന പ്രദേശവാസികളുടെ യോഗത്തിലാണ് റീജ്യണല്‍ ഓഫീസ് ചീഫ് എന്‍വയമെന്റ് എന്‍ജിനീയര്‍ എംഎസ് ഷീബ ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്.

അബുദാബിക്ക് പിന്നാലെ ദുബായിലും; എല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക്, മലയാളികള്‍ കുടുങ്ങുംഅബുദാബിക്ക് പിന്നാലെ ദുബായിലും; എല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക്, മലയാളികള്‍ കുടുങ്ങും

4.89 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിക്കുന്ന ബയോമെഡിക്കല്‍ സംസ്‌ക്കരണ കേന്ദ്രം സംസ്ഥാനത്തെ രണ്ടാമത്തെതാണ്. 100 കിലോഗ്രാം മാലിന്യം ഒരു മണിക്കൂറില്‍ സംസ്‌ക്കരിക്കാനുള്ള ഒരു ഇന്‍സിനറേറ്റര്‍ സംസ്‌ക്കരണ കേന്ദ്രത്തിലുണ്ടായിരിക്കും. ഉയര്‍ന്ന ചൂടില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഇന്‍സിനറേറ്റര്‍. 1000 ലിറ്ററിന്റെ രണ്ട് ഓട്ടോക്ലേവുകളും 100 കിലോഗ്രാം കപ്പാസിറ്റിയുള്ള ഷ്രെഡറുകളും ഇവിടെ സ്ഥാപിക്കും. ഉയര്‍ന്ന താപത്തില്‍ സാധനങ്ങളെ അണുവിമുക്തമാക്കുന്ന പ്രക്രിയയാണ് ഓട്ടോക്ലേവ്. മാലിന്യ സംസ്‌ക്കരണത്തിനായി 62.5 കെവിഎ ഡീസല്‍ ജനറേറ്ററും ഉപയോഗിക്കും. മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ പ്രദേശത്ത് യാതൊരുവിധ മലിനീകരണ പ്രശ്‌നങ്ങളും ഉണ്ടാവാതിരിക്കാനുള്ള എല്ലാ നിയമപരമായ നിബന്ധനകളും ബോര്‍ഡ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതായും അവര്‍ അറിയിച്ചു.

kinalur

കേന്ദ്രനിയമ പ്രകാരം റെഡ് കാറ്റഗറിയില്‍ പെടുന്നതാണ് കിനാലൂരില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്‌ക്കരണ കേന്ദ്രം. ഈ വ്യവസ്ഥ പ്രകാരം കേന്ദ്രത്തിന്റെ 25 മീറ്റര്‍ പരിധിയില്‍ വീടോ 50 മീറ്റര്‍ പരിധിയില്‍ പൊതുസ്ഥാപനങ്ങളോ ഉണ്ടാകാന്‍ പാടില്ല. ബോര്‍ഡ് നടത്തിയ സ്ഥല പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്ന് ഏറ്റവും തൊട്ടടുത്ത വീട്ടിലേക്ക് 108 മീറ്ററുണ്ട്. 75 മീറ്റര്‍ പരിധിയില്‍ ഒരു കാവും സ്ഥിതി ചെയ്യുന്നുണ്ട്.

ഓർമ്മകളിലേക്ക് അപ്രതീക്ഷിതമായി ഒരു പാട്ട് മൂളി കടന്ന് വന്നവൾ.. അപർണ പ്രശാന്തിയുടെ പാട്ടോർമ്മകൾ
രോഗനിര്‍ണ്ണയം, ചികിത്സ, പ്രതിരോധ കുത്തിവയ്പ് എന്നിവയുമായി ബന്ധപ്പെട്ട'് ആശുപത്രികളില്‍ ഉണ്ടാകുന്ന മാലിന്യങ്ങളാണ് കേന്ദ്രത്തില്‍ സംസ്‌ക്കരിക്കുക. ഇവയുടെ സംസ്‌ക്കരണം മൂലം സമീപത്ത് താമസിക്കുന്നവര്‍ക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അസിസ്റ്റന്റ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് യോഗത്തില്‍ പങ്കെടുത്തു.

English summary
Pollution control board give clean chit to kinalur bio medical plant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X