കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: പിഎസ്‌സി മാറ്റമില്ല, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Google Oneindia Malayalam News

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റില്ലെന്ന് പിഎസ്‌സി. വെള്ളിയാഴ്ച്ചത്തെ പരീക്ഷകള്‍ ആ ദിവസം തന്നെ നടക്കുമെന്നും പിഎസ്‌സി അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയതിലും വ്യാപക അറസ്റ്റുകളെയും തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതിയ തിയതി എന്നാണെന്ന് പിന്നീട് അറിയിക്കും.

1

അതേസമയം വ്യാപക അറസ്റ്റാണ് രാജ്യത്താകെ നടന്നിരിക്കുന്നത്. എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഈ ഏജന്‍സികള്‍ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ റെയ്ഡാണിത്. 150ലധികം പേരെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍

ഇതുവരെ 45 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ച് ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡുണ്ടായത്. രണ്ട് കേസുകളിലായി കേരളത്തില്‍ നിന്ന് മാത്രം പത്തൊന്‍പത് പേരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്ന് പതിനൊന്ന് പേരും കര്‍ണാടകയില്‍ നിന്ന് ഏഴ് പേരും, ആന്ധ്രയില്‍ നിന്ന് നാല് പേരും രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി.

60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി

പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെയാണ് കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരില്‍ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പത്ത് പേരുടെ അറസ്റ്റാണ് കൊച്ചി എന്‍ഐഎ യൂണിറ്റ് രേഖപ്പെട്ടുത്തിയത്.

ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും അടക്കം എഴുപതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് കേന്ദ്ര സേന എത്തി റെയ്ഡ് തുടങ്ങിയത്.

മൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാംമൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

English summary
Popular Front Of India Tomorrow Harthal In Kerala 2022, No Changes In PSC Exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X