Get Updates
Get notified of breaking news, exclusive insights, and must-see stories!

'തല്ല് ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും,ഇത് ശരിയായ കീഴ്വഴക്കമല്ല';അതൃപ്തി പരസ്യമാക്കി പിപി മുകുന്ദൻ

തിരുവനന്തപുരം; ബിജെപിയിലെ പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന തൊന്നും ശരിയായ കീഴ്വഴക്കമല്ല.മുമ്പ് ഇങ്ങനെ വന്ന ചിലർ പിന്നീടപ്രസ്ഥാനത്തിന്റെ ശത്രു പക്ഷത്ത് എത്തിയെന്നതും കാണാതിരുന്നു കൂടാ. തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് പ്രസ്ഥാനത്തിലെ നല്ല പ്രവർത്തകരെ നിസംഗരാക്കുമെന്നും പിപി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

പരിവാർ രാഷ്ട്രീയത്തിന് ചേർന്നതാണോയെന്ന്

പരിവാർ രാഷ്ട്രീയത്തിന് ചേർന്നതാണോയെന്ന്

ഗണഗീതങ്ങളിലൂടെയും വ്യക്തി ഗീതങ്ങളിലൂടെയും സുഭാഷിതങ്ങളിലൂടെയും സ്വയം സേവകരിലേക്ക് പകരുന്ന ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് സംഘത്തെ മറ്റു പ്രസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമാക്കുന്നത്. രാജനൈതിക രംഗത്ത് സമീപകാലത്ത് കണ്ടുവരുന്ന പ്രവണത പരിവാർ രാഷ്ട്രീയത്തിനു ചേർന്നതാണോ എന്നും ചിന്തിക്കണം.

ഇതൊന്നുമില്ലാതെ താക്കോൽ സ്ഥാനങ്ങളിൽ

ഇതൊന്നുമില്ലാതെ താക്കോൽ സ്ഥാനങ്ങളിൽ

പ്രസ്ഥാനത്തിനൊപ്പം പ്രവർത്തകരും പടിപടിയായി വളർന്ന് ഉത്തരവാദിത്ത സ്ഥാനങ്ങളിൽ എത്തുന്നതായിരുന്നു പരിവാർ രാഷ്ട്രീയരീതി. പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും ദുരന്തമുഖങ്ങളിലെ സേവന പ്രവർത്തനങ്ങളിലുമൊക്കെ കൈ മെയ് മറന്ന് പ്രവർത്തിച്ചവരായിരുന്നു ഇത്തരം സ്ഥാനങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നത്. ഇതൊന്നുമില്ലാതെ തന്നെ പരിവാർ രാഷ്ട്രീയത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ കുറെ പേർ എത്തിയെന്നത് . വസ്തുതയാണ്.

ശത്രുപക്ഷത്ത് എത്തിയത്

ശത്രുപക്ഷത്ത് എത്തിയത്

മുമ്പ് ഇങ്ങനെ വന്ന ചിലർ പിന്നീടപ്രസ്ഥാനത്തിന്റെ ശത്രു പക്ഷത്ത് എത്തിയെന്നതും കാണാതിരുന്നു കൂടാ. തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് പ്രസ്ഥാനത്തിലെ നല്ല പ്രവർത്തകരെ നിസംഗരാക്കും. സംഘ സൗധം കെട്ടി ഉയർത്താൻ രാപകൽ അധ്വാനിച്ചവരെ വിസ്മരിക്കുന്നത് അത് കണ്ടു നിൽക്കുന്നവരിലും പകരുക തെറ്റായ സന്ദേശമാണ്. പുതുമുഖങ്ങൾ വരട്ടെ. എന്നാൽ കൂടെയുള്ള കഴിവുള്ളവരെ അവഗണിക്കരുത്.

ശരിയായ കീഴ്വഴക്കമല്ല

ശരിയായ കീഴ്വഴക്കമല്ല

പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന തൊന്നും ശരിയായ കീഴ്വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം പക്ഷെ പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് ചോര നീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കും.
അവർ നിസംഗരായി മാറിയാൽ ആരാണ് തെറ്റുകാർ ?

Recommended Video

cmsvideo
    സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam
    വലിയ വിലകൊടുക്കേണ്ടി വരും

    വലിയ വിലകൊടുക്കേണ്ടി വരും

    ദിശാബോധം നഷ്ട്ടപ്പെടുത്താതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ കേരളത്തിൻ്റെ സാഹച്ചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങൾ മുന്നോട്ട് നയിച്ചില്ലെങ്കിൽ പ്രസ്ഥാനങ്ങൾക്ക് സംഘടനാപരമായി വലിയ വില കൊടുക്കേണ്ടി വരും.
    ആവേശത്തോടൊപ്പം സംഘടനയും ആദർശവും കൈവിടാതിരിക്കണം
    ലക്ഷ്യവും മാർഗ്ഗവും അതിൻ്റെ പരിശുദ്ധി നിലനിർത്തണം'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+